കോഴിക്കോട്: കര്‍ണാടകയില്‍ ബൈക്കില്‍ പോകവേ ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവിന് പലിശയടക്കം 2.38 കോടി നഷ്ടം നല്‍കാന്‍ വാഹനാപകട നഷ്ട പരിഹാര ട്രൈബ്യൂണല്‍ വിധി. വേങ്ങേരി നാരായണ ഹൗസില്‍ പി.അജയിന് (23) നഷ്ടം നല്‍കണമെന്നാണ് ജഡ്ജി എം.ജി. പത്മിനി വിധിച്ചത്. മൈസൂരുവില്‍ നെസ്ലെ കമ്പനി ജീവനക്കാരനായ അജയ് 2011 ജൂലൈ 16ന് കമ്പനിയില്‍ നിന്ന് താമസസ്ഥലമായ നഞ്ചങ്കോട് ഭാഗത്തേക്ക് ബൈക്കില്‍ മടങ്ങവേ വൈകുന്നേരം 3.30 ഓടെ മൈസൂരു കെ.ആര്‍ നഗറിലെ ഗംഗാമഹാദേവയ്യ അശ്രദ്ധയോടെ ഓടിച്ചു വന്ന ലോറിയിടിച്ച് തലക്ക് ഗുരുതര പരിക്കേറ്റതായാണ് കേസ്. മൈസൂരുവിലും കോഴിക്കോട്ടും വിവിധ ആശുപത്രികളില്‍ മാസങ്ങള്‍ ചികിത്സ തേടി. ചെന്നൈ ആസ്ഥാനമായുള്ള റോയല്‍ സുന്ദരം അലയന്‍സ് ഇന്‍ഷുറന്‍സ് കമ്പനി ഒരുമാസത്തിനകം തുക കോടതിയില്‍ കെട്ടിവെക്കണമെന്നാണ് നിര്‍ദേശം. കോഴിക്കോട് ട്രൈബ്യൂണലില്‍ വിധിക്കുന്ന വലിയ തുകയാണിത്. അഡ്വ. ബാബു പി. ബനഡിക്ട്, അഡ്വ. ബവിത എന്നിവര്‍ ഹരജിക്കാരനായി ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.