കോഴിക്കോട്: പൊലീസ് സ്റ്റേഷനില്‍ താന്‍ നേരിട്ടത് പൊലീസിന്‍െറ ക്രൂരമര്‍ദനമെന്ന് അനീബ്. മര്‍ദനത്തില്‍ നടുവിനും ശരീരത്തിലെ മറ്റു ഭാഗങ്ങളിലും ക്ഷതമേറ്റതായി തേജസ് ലേഖകന്‍ പി. അനീബ് ‘മാധ്യമ’ത്തോട് പറഞ്ഞു. അഞ്ചുദിവസത്തെ ജയില്‍വാസത്തിനുശേഷം ബുധനാഴ്ച കോടതിയില്‍നിന്നും ജാമ്യംലഭിച്ച അനീബിനെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയിലില്‍ പ്രശ്നങ്ങളൊന്നുമുണ്ടായില്ളെങ്കിലും അറസ്റ്റിനുശേഷം സ്റ്റേഷനില്‍ നടന്നത് വിവരിക്കാനാവില്ളെന്നും അനീബ് പറഞ്ഞു. മുഖത്തും നെഞ്ചത്തും മറ്റു ശരീരഭാഗങ്ങളിലും മര്‍ദനമേറ്റു. മര്‍ദനത്തെതുടര്‍ന്നുള്ള ആരോഗ്യപ്രശ്നങ്ങളത്തെുടര്‍ന്നാണ് ബീച്ച് ആശുപത്രിയില്‍ അഡ്മിറ്റായത്. പൊലീസിന്‍െറ അക്രമത്തിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അനീബ് പറഞ്ഞു. മാനാഞ്ചിറ പരിസരത്ത് പുതുവത്സരദിനത്തില്‍ ചുംബനത്തെരുവ് പരിപാടിക്കിടെയാണ് മഫ്തിയിലുള്ള പൊലീസുകാരനെ മര്‍ദിച്ചെന്ന പരാതിയില്‍ അനീബ് അറസ്റ്റിലാകുന്നത്. അനീബിന്‍െറ അറസ്റ്റില്‍ പ്രതിഷേധിച്ച് നവമാധ്യമങ്ങളിലുള്‍പ്പെടെ കാമ്പയിനുകള്‍ സജീവമായിരുന്നു. ഡല്‍ഹിയിലെ പത്രപ്രവര്‍ത്തകരുടെ നേതൃത്വത്തിലും പ്രതിഷേധ കൂട്ടായ്മ നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.