കോഴിക്കോട്: ഒഴിവുകളും റാങ്ക്ലിസ്റ്റും ഉണ്ടായിട്ടും ജില്ലയിലെ സര്‍ക്കാര്‍ യു.പി സ്കൂളുകളില്‍ അധ്യാപകരെ നിയമിക്കാന്‍ ഡി.ഡി.ഇ ഓഫിസിന് വിമുഖത. അധ്യയനം താളംതെറ്റിയിട്ടും നിയമനം നടത്താനുള്ള നടപടികളൊന്നും ഡി.ഡി.ഇ ഓഫിസ് ചെയ്യുന്നില്ല. സാങ്കേതികതപറഞ്ഞ് പ്രശ്നത്തില്‍നിന്ന് ഒളിച്ചോടുകയാണ് ഡി.ഡി.ഇ ഓഫിസെന്നാണ് പ്രധാന ആക്ഷേപം. സ്കൂളുകളിലെ ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ട ഡി.ഡി.ഇ ഓഫിസാണ് ഗുരുതര വീഴ്ച വരുത്തുന്നത്. അയല്‍ജില്ലകളില്‍ യഥേഷ്ടം നിയമനം നടക്കുന്നുമുണ്ട്. ഡി.ഡി.ഇയാണ് നടപടിയെടുക്കേണ്ടതെന്ന് പറഞ്ഞ് വിഷയത്തില്‍നിന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബും ഒഴിഞ്ഞുമാറി. യു.പി.എസ്.എ തസ്തികയുള്ള ജില്ലയിലെ 124 സ്കൂളുകളില്‍ മിക്കയിടത്തും അധ്യാപകക്ഷാമം രൂക്ഷമാണ്. നാട്ടുകാരുടെയും പി.ടി.എയുടെയും ശ്രമഫലമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന സ്കൂളുകളാണ് കൂടുതല്‍ പ്രതിസന്ധി നേരിടുന്നത്. കുട്ടികളുടെ എണ്ണം കൂടിയ ഏതാനും സര്‍ക്കാര്‍ സ്കൂളുകളിലെ അധ്യാപക കുറവ് പരിഹരിക്കാന്‍ പി.ടി.എയും നാട്ടുകാരും ഓഫിസുകള്‍ കയറിയിറങ്ങുകയാണ്. കൊടിയത്തൂര്‍, ചേന്ദംഗലൂര്‍ ഗവ. യു.പി. സ്കൂളുകളിലെ പി.ടി.എ ഭാരവാഹികള്‍ മന്ത്രിയെ നേരിട്ട് കണ്ട് ഗുരുതരാവസ്ഥ ബോധ്യപ്പെടുത്തിയപ്പോള്‍ ഡി.ഡി.ഇ ചെയ്യാത്തതുകൊണ്ടാണ് പ്രതിസന്ധിയെന്നാണ് ഇവര്‍ക്ക് ലഭിച്ച മറുപടി. 2013 ഫെബ്രുവരി 18ന് നിലവില്‍ വന്ന യു.പി.എസ്.എ റാങ്ക്ലിസ്റ്റില്‍നിന്ന് 11പേരെയാണ് ഇതിനകം നിയമിച്ചത്. 10പേര്‍ക്ക് അഡൈ്വസ് മെമ്മോയും അയച്ചിട്ടുണ്ട്. റാങ്ക്ലിസ്റ്റിന്‍െറ കാലാവധി തീരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ നിയമനം നടത്തുന്നതിന് ഡി.ഡി.ഇ ഓഫിസ് നടപടിയെടുക്കുന്നില്ല. മൂന്നുവര്‍ഷത്തിനിടെ ജില്ലയിലെ സ്കൂളുകളില്‍നിന്ന് ഒട്ടേറെ പേര്‍ വിരമിച്ചിട്ടും വെറും 11പേരേയെ നിയമിക്കാനായുള്ളൂവെന്നതാണ് ആശ്ചര്യകരം. മലപ്പുറം ജില്ലയില്‍ 224പേരെയാണ് ഇക്കാലയളവില്‍ നിയമിച്ചത്. കോഴിക്കോടിനേക്കാള്‍ കുറഞ്ഞ സ്കൂളുകള്‍ ഉള്ള വയനാട് ജില്ലയില്‍ 88പേരെ നിയമിച്ചു. അഡൈ്വസ് നല്‍കിയ 10പേരെ തന്നെ നിയമിക്കാന്‍ ഒഴിവില്ളെന്നാണ് ഡി.ഡി.ഇ ഉദ്യോഗാര്‍ഥികളെ അറിയിച്ചത്. ഡി.ഡി.ഇ ഓഫിസ് നല്‍കുന്ന ഒഴിവില്‍ പി.എസ്.സിയാണ് നിയമനം നടത്തേണ്ടത്. ഒഴിവുകള്‍ മറച്ചുവെക്കുന്ന രീതിയാണ് അധികൃതര്‍ സ്വീകരിക്കുന്നതെന്നാണ് പരാതി. ജില്ലയില്‍ കൊടിയത്തൂര്‍ ജി.എം.യു.പി സ്കൂളില്‍ മാത്രം ഏഴ് അധ്യാപകരുടെ ഒഴിവുണ്ട്. ചേന്ദമംഗലൂര്‍ ജി.എം.യു.പിയിലും നാലു ഒഴിവുണ്ട്. ഈ സ്കൂളുകളിലെ എല്‍.പി.എസ്.എയുടെ ഒഴിവും കൂടി വരുന്നതോടെ വലിയ അധ്യാപക ക്ഷാമമാണുള്ളത്. ജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍നിന്നായി ഉദ്യോഗാര്‍ഥികള്‍ കഴിഞ്ഞവര്‍ഷം ശേഖരിച്ച കണക്ക് പ്രകാരം 253 ഒഴിവുണ്ട്. തസ്തിക മാറ്റവും സ്ഥലംമാറ്റവും വഴി കുറേപേരെ നിയമിച്ചെങ്കിലും ഒഴിവുകള്‍ ഇനിയുമുണ്ടെന്നാണ് വിവരം. സംസ്ഥാനത്ത് അധ്യാപകരുടെ എണ്ണം ഇപ്പോള്‍തന്നെ അധികമാണെന്നാണ് ഡി.ഡി.ഇയും ഓഫിസും നല്‍കുന്ന പതിവ് മറുപടി. പുതിയ തസ്തിക നിര്‍ണയ പ്രകാരം എത്രപേര്‍ അധികമാണെന്ന് നിശ്ചയിച്ചിട്ടുമില്ല. മറ്റ് ജില്ലകളിലൊന്നും ബാധകമാവാത്ത കാര്യങ്ങളാണ് കോഴിക്കോട്ട് സ്വീകരിക്കുന്നതെന്നാണ് പരാതി. പി.എസ്.സിയുടെ വിജ്ഞാപന പ്രകാരം 11പേരെ നിയമിക്കാനേയുള്ളൂവെങ്കില്‍ വീണ്ടും വിജ്ഞാപനമിറക്കി ഉദ്യോഗാര്‍ഥികളെ വഞ്ചിക്കുന്നതെന്തിനാണെന്നും ഉദ്യോഗാര്‍ഥികള്‍ ചോദിക്കുന്നു. സ്കൂളുകളില്‍ അധ്യാപകരില്ലാത്തത് ചൂണ്ടിക്കാട്ടിയപ്പോഴാണ് വിദ്യാഭ്യാസ മന്ത്രി കൈമലര്‍ത്തിയത്. ഡി.ഡി.ഇയെ എല്ലാ കാര്യവും ഏല്‍പിച്ചിട്ടുണ്ടെന്നും ഒന്നും ചെയ്യാനാവില്ളെന്നും പറഞ്ഞാണ് മന്ത്രിയുടെ ഒളിച്ചോട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.