വടകര: മുഴുവന്‍ യാത്രക്കാര്‍ക്കും ഇറങ്ങാന്‍ സമയം ലഭിക്കാത്തതിനെ തുടര്‍ന്ന് തീവണ്ടിയിലെ അപായച്ചങ്ങല വലിച്ചത് വിനയായി. വടകര റെയില്‍വേ സ്റ്റേഷനില്‍ ബുധനാഴ്ച രാവിലെ 11മണിയോടെയാണ് സംഭവം. ചോറോട് പഞ്ചായത്തിലെ നെല്ലിയങ്കരയിലെ കുടുംബശ്രീ യൂനിറ്റില്‍നിന്ന് തിരുവനന്തപുരത്തേക്ക് വിനോദയാത്ര പോയ സംഘത്തിനാണ് ദുരനുഭവം. 63 പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഒന്നിച്ച് വടകര റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങവേ വണ്ടി പുറപ്പെടുന്ന സാഹചര്യം വന്നപ്പോള്‍ പ്രായം ചെന്നവര്‍ പ്രയാസപ്പെടുന്നത് കണ്ട് അപകടം ഒഴിവാക്കാനാണ് സംഘത്തിലൊരാള്‍ ചങ്ങല വലിച്ചത്. എന്നാല്‍, റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ സംഘത്തെ മുഴുവന്‍ ആര്‍.പി.എഫ് തടഞ്ഞുവെച്ചു. തുടര്‍ന്ന് സംഘത്തില്‍പ്പെട്ട ഒരാള്‍ 500രൂപ പിഴ അടച്ച ശേഷമാണ് റെയില്‍വേ അധികൃതര്‍ ഇവരെ വിട്ടയച്ചത്. അപകടം ഭയന്നാണ് ചങ്ങല വലിച്ചതെന്ന് റെയില്‍വേ അധികൃതരെ ബോധ്യപ്പെടുത്തിയെങ്കിലും ഒരു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചെയ്തതെന്നാണ് അധികൃതര്‍ അറിയിച്ചതത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.