മുക്കം പോളിടെക്നിക് : ഉദ്യോഗസ്ഥ സംഘത്തെ നാട്ടുകാര്‍ തടഞ്ഞു; സ്ഥലത്ത് സംഘര്‍ഷം

മുക്കം: മുക്കം മുനിസിപ്പാലിറ്റിയിലെ മംഗലശ്ശേരി തോട്ടത്തില്‍ സര്‍ക്കാര്‍ സ്ഥാപിക്കുന്ന ഗവണ്‍മെന്‍റ് പോളിടെക്നിക്കിനായി കണ്ടത്തെിയ സ്ഥലത്ത് റവന്യൂ ഉദ്യോഗസ്ഥരത്തെി മരങ്ങള്‍ക്ക് നമ്പറിട്ടു. മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന്‍െറ ഭാഗമായാണ് നമ്പറിട്ടത്. നമ്പറിടാനത്തെിയ ഉദ്യോഗസ്ഥ സംഘത്തെ നാട്ടുകാര്‍ തടഞ്ഞത് സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് രാവിലെ നൂറോളം പൊലീസുകാരുടെ അകമ്പടിയോടെയായിരുന്നു റവന്യൂ, ഫോറസ്റ്റ് അധികൃതര്‍ സ്ഥലത്തത്തെിയത്. നാട്ടുകാരും അധികൃതരും വാക്പോര് നടത്തിയതോടെ സ്ഥലത്ത് ഏറെ നേരം സംഘര്‍ഷാവസ്ഥ നിലനിന്നു. പോളിടെക്നിക്കിന് ഏറ്റെടുത്ത അഞ്ച് ഏക്കര്‍ സ്ഥലത്തുള്ള മരങ്ങള്‍ക്ക് മാത്രമേ നമ്പറിടുന്നുള്ളൂ എന്നും കലക്ടറുടെ നിര്‍ദേശ പ്രകാരമാണ് സ്ഥലത്തത്തെിയതെന്നും നിയമപരമായി നീങ്ങുന്നതിന് തടസ്സം സൃഷ്ടിക്കരുതെന്നും അധികൃതര്‍ നാട്ടുകാരോട് വിശദീകരിച്ചതിനെ തുടര്‍ന്ന് നമ്പറിടുകയായിരുന്നു. 5.14 ഏക്കര്‍ സ്ഥലത്തെ 88 മരങ്ങള്‍ക്കാണ് നമ്പറിട്ടത്. നേരത്തേ പലവട്ടം ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തെിയിരുന്നെങ്കിലും നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് മരങ്ങള്‍ക്ക് നമ്പറിടാനാവാതെ ഉദ്യോഗസ്ഥര്‍ തിരിച്ചുപോയിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് കലക്ടര്‍ നല്‍കിയ നിര്‍ദേശത്തിന്‍െറ അടിസ്ഥാനത്തിലാണ് ഫോഴ്സുമായി അധികൃതര്‍ എത്തിയത്. ചൊവ്വാഴ്ച രാവിലെ 10മണിയോടെ കൊടുവള്ളി സി.ഐ എ. പ്രേംജിത്ത്, മുക്കം എസ്.ഐ പ്രഭാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്ത് തമ്പടിച്ചിരുന്നു. നമ്പറിടുന്നത് നാട്ടുകാര്‍ തടയുമെന്നായതോടെ പൊലീസ് സംരക്ഷണത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ മരങ്ങള്‍ക്ക് നമ്പറിടുകയായിരുന്നു. തഹസില്‍ദാര്‍ സുബ്രഹ്മണ്യന്‍, റോഷ്നി നാരായണന്‍ അഡീഷനല്‍ തഹസില്‍ദാര്‍ ബാലന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘവും ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ ശ്രീലേഖയുടെ നേതൃത്വത്തിലുള്ള ഫോറസ്റ്റ് സംഘവുമാണ് നമ്പറിടാനത്തെിയത്. പോളിടെക്നിക് സ്ഥാപിക്കാനായി റവന്യൂ പുറമ്പോക്ക് ഭൂമി സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കൈമാറുന്നതിന്‍െറ ഭാഗമായാണ് മരങ്ങളുടെ നമ്പറിടല്‍. നമ്പറിടല്‍ നിയമലംഘനമെന്ന് കൈവശക്കാര്‍ മുക്കം: മംഗലശ്ശേരി തോട്ടത്തിലെ പട്ടയ പ്രശ്നവുമായി ബന്ധപ്പെട്ട് തോട്ടം കൈവശക്കാര്‍ സമര്‍പ്പിച്ച പരാതിയില്‍ തീര്‍പ്പുകല്‍പിക്കാതെ, അധികൃതര്‍ തോട്ടം ഭൂമിയില്‍ മരങ്ങള്‍ക്ക് നമ്പറിടാന്‍ വന്നത് കോടതീയക്ഷ്യമാണെന്നും നിയമ ലംഘനമാണെന്നും കൈവശക്കാര്‍ ആരോപിച്ചു. കൈവശക്കാരുടെ പേരിലുള്ള തോട്ടം ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തതിന് ശേഷം 2015 ഫെബ്രുവരിയില്‍ 66 ഓളം കൈവശക്കാര്‍ തങ്ങളും പട്ടയം ലഭിക്കാന്‍ അര്‍ഹരാണെന്നു കാണിച്ച് പരാതിയുമായി ഹൈകോടതിയെ സമീപിച്ചിരുന്നു. ഇവരുടെ വാദം കോടതി കേട്ടതിനുശേഷം സംഭവത്തിന്‍െറ സത്യാവസ്ഥ ബോധ്യപ്പെടുത്താന്‍ കലക്ടര്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു. മൂന്നു മാസത്തെ സമയപരിധിക്കുള്ളില്‍ കക്ഷികളെ വിളിച്ചുവരുത്തി പറയാനുള്ളത് കേള്‍ക്കുകയും പരാതിക്കാര്‍ ഭൂമിക്ക് അര്‍ഹരായവരാണോ അല്ലയോ എന്ന് പഠിച്ചതിനുശേഷം രേഖാമൂലം പരാതിക്കാരെ അറിയിക്കണമെന്നായിരുന്നു നിര്‍ദേശം. അതുവരെ മംഗലശ്ശേരി തോട്ട ഭൂമിയില്‍ അധികൃതര്‍ പ്രവേശിക്കരുതെന്നും ഹൈകോടതിയില്‍ നിന്നും കൈവശക്കാര്‍ വാങ്ങിയ സ്റ്റാറ്റസ്കോയില്‍ പറയുന്നു. ഇതുവരെ അത്തരത്തില്‍ കലക്ടറുടെയോ ബന്ധപ്പെട്ട അധികൃതരുടെയോ ഭാഗത്തുനിന്ന് ഒരു രേഖയും മറുപടിയും ലഭിച്ചില്ളെന്നും മറുപടി ലഭിക്കാത്ത സമയം വരെ സ്റ്റാറ്റസ്കോ നിലനില്‍ക്കുമെന്നും കൈവശക്കാര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.