തിരുവമ്പാടി: ഗ്രാമപഞ്ചായത്തിലെ മേലെപൊന്നാങ്കയം കോളനിയിലെ 35 ആദിവാസി കുടുംബങ്ങള്‍ ദുരിതത്തില്‍. ശരിയായ ചികിത്സ ലഭിക്കാത്തതിനാല്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ പ്രയാസപ്പെടുകയാണ്. കഴിഞ്ഞദിവസം കോളനിയില്‍ മരിച്ച വീട്ടമ്മക്ക് മതിയായചികിത്സ ലഭിച്ചില്ളെന്ന് ആക്ഷേപമുണ്ട്. പനിയത്തെുടര്‍ന്ന് മുക്കം ഗവ. ആശുപത്രിയില്‍ ചികിത്സതേടിയ കോളനിയിലെ വീട്ടമ്മ ശാന്തയാണ് കഴിഞ്ഞദിവസം മരിച്ചത്. ആശുപത്രിയില്‍നിന്ന് മരുന്നുമായി കോളനിയിലത്തെി അടുത്തദിവസം മരിക്കുകയായിരുന്നുവെന്ന് കോളനിക്കാര്‍ പറഞ്ഞു. ആശുപത്രിയില്‍ കിടത്തിച്ചികിത്സ നല്‍കിയില്ളെന്നാണ് പരാതി. കോളനിയിലെ കുട്ടികള്‍ ത്വഗ്രോഗ ബാധിതരാണ്. കോളനിയിലെ ശുചിത്വക്കുറവാണ് രോഗകാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കോളനിക്ക് സമീപത്തെ പുഴയില്‍ പന്നിഫാമുകളിലെ മാലിന്യം ഒഴുകുന്നതായി നേരത്തെ പരാതിയുണ്ടായിരുന്നു.തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡിലാണ് മേലെപൊന്നാങ്കയം കോളനി. മാസത്തിലൊരിക്കല്‍മാത്രം കോളനിയില്‍ മെഡിക്കല്‍ ടീം സന്ദര്‍ശിക്കുന്നതുകൊണ്ട് കാര്യമായ പ്രയോജനമില്ളെന്നും വിമര്‍ശമുണ്ട്.ശുദ്ധജലം ലഭിക്കാത്തതും കോളനിയിലെ കുടുംബങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. കോളനിയിലെ ദുരിതാവസ്ഥ സംബന്ധിച്ച് ജില്ലാ ലീഗല്‍ സര്‍വിസസ് അധികൃതര്‍ വിവരങ്ങര്‍ ശേഖരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.