ഡയാലിസിസിനത്തെുന്നവര്‍ക്കുംവേണ്ടേ അല്‍പം സൗകര്യം

കോഴിക്കോട്: മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്പെഷാലിറ്റിയില്‍ ഡയാലിസിസിനത്തെുന്ന രോഗികള്‍ക്കുവേണ്ട പ്രാഥമിക സൗകര്യങ്ങളില്ല. വൃക്കകള്‍ തകരാറിലായ രോഗികള്‍ക്ക് ഇടക്കിടെ മൂത്രമൊഴിക്കേണ്ടി വരും. പക്ഷേ, ഡയാലിസിസ് സെന്‍ററിനടുത്ത് പൊതു ശുചിമുറിയില്ല. ഇതിനായി സമീപത്തെ വാര്‍ഡുകളെ ആശ്രയിക്കേണ്ടിവരുന്നു. അടുത്ത വാര്‍ഡിലെ ശുചിമുറിയിലത്തൊന്‍തന്നെ 100 മീറ്റര്‍ നടക്കണം. എന്നാലും ശുചിമുറി ഉപയോഗിക്കാന്‍ ആ വാര്‍ഡിലുള്ളവര്‍ സമ്മതിക്കില്ലത്രെ. രാവിലെ എട്ടിനുതന്നെ ഡയാലിസിസ് തുടങ്ങുമെന്നതിനാല്‍ ദൂരെ സ്ഥലങ്ങളില്‍നിന്നുള്ള രോഗികള്‍ പുലര്‍ച്ചെതന്നെ ആശുപത്രിയിലത്തെും. ഇവര്‍ക്കൊന്ന് മൂത്രമൊഴിക്കാനുള്ള സൗകര്യംപോലും ആശുപത്രിയിലില്ല. മാത്രമല്ല, ഡയാലിസിസിന് കയറണമെങ്കില്‍ വൃത്തിയുള്ള വെള്ള വസ്ത്രം ധരിക്കണം. എന്നാല്‍, അത് വീട്ടില്‍നിന്ന് ധരിച്ച് വരാന്‍ പാടില്ല. വാഹനത്തില്‍ യാത്രചെയ്യുമ്പോള്‍ അഴുക്കാകും എന്നുകരുതി ആശുപത്രിയിലത്തെിയശേഷം മാത്രമേ വസ്ത്രം മാറാവൂവെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍, സ്ത്രീകളടക്കമുള്ള രോഗികള്‍ക്ക് വസ്ത്രം മാറാനുള്ള സ്ഥലവും ഇവിടെയില്ല. ഡയാലിസിസ് സെന്‍ററിനടുത്ത് ശുചിമുറി സൗകര്യം ആവശ്യപ്പെട്ട രോഗികളോട് ഒ.പിയില്‍ വരുന്നവര്‍ക്കൊന്നും ശുചിമുറിയുണ്ടാക്കി നല്‍കാന്‍ പറ്റില്ളെന്ന നിലപാടിലാണ് അധികൃതര്‍. സൗകര്യം കൂടുതല്‍ വേണ്ടവര്‍ മറ്റെവിടേക്കെങ്കിലും പൊയ്ക്കോളൂവെന്ന തരത്തിലാണ് അധികൃതര്‍ സംസാരിക്കുന്നതെന്ന് രോഗികള്‍ പറഞ്ഞു. സ്വകാര്യ സ്ഥാപനങ്ങളില്‍ വന്‍തുക നല്‍കി ഡയാലിസിസ് ചെയ്യാന്‍ കഴിയാത്തതിനാലാണ് മെഡിക്കല്‍ കോളജിനെ ആശ്രയിക്കുന്നതെങ്കിലും അവിടെനിന്ന് ഇത്തരം പെരുമാറ്റമാണുണ്ടാകുന്നത് വേദനാജനകമാണെന്ന് രോഗികള്‍ പരാതിപ്പെടുന്നു. മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രി ഒ.പിയില്‍ വരുന്നവര്‍ക്കും ഇടുങ്ങിയ മൂന്നു ശുചിമുറികളാണുള്ളത്്. തനിച്ചുനില്‍ക്കാന്‍ സാധിക്കാത്ത രോഗിക്ക് സഹായത്തിന് ഒരാളെക്കൂടി വിളിക്കണമെങ്കില്‍ സാധിക്കില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.