മങ്കയത്തെ കൊല: പ്രതികളെ സംഭവസ്ഥലത്തത്തെിച്ച് തെളിവെടുത്തു

ബാലുശ്ശേരി: മങ്കയം റബര്‍ തോട്ടത്തില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതികളെ സംഭവസ്ഥലങ്ങളിലത്തെിച്ച് തെളിവെടുപ്പ് നടത്തി. നരിക്കുനി കല്‍ക്കുടുമ്പ് പിലാത്തോട്ടത്തില്‍ രാജനെയാണ് (44) കഴിഞ്ഞ ഡിസംബര്‍ 20ന് രാത്രി കൊലപ്പെടുത്തി റബര്‍ തോട്ടത്തില്‍ ഉപേക്ഷിച്ചത്. അറസ്റ്റിലായ രാജന്‍െറ സഹോദരപുത്രന്‍ നരിക്കുനി പാറന്നൂര്‍ അരീക്കല്‍ മീത്തല്‍ ലിബിന്‍, നരിക്കുനി പിലാത്തോട്ടത്തില്‍ വിപിന്‍, കണ്ണാടിപ്പൊയില്‍ കിഴക്കെ കുറുമ്പൊയില്‍ സദാനന്ദന്‍ എന്നിവരെയാണ് ഞായറാഴ്ച രാവിലെ കുറുമ്പൊയില്‍, തലയാട്, മങ്കയം ഭാഗങ്ങളിലത്തെിച്ച് തെളിവെടുപ്പ് നടത്തിയത്. താമരശ്ശേരി ഡിവൈ.എസ്.പി ആര്‍. ശ്രീകുമാര്‍, ബാലുശ്ശേരി സി.ഐ കെ.കെ. വിനോദന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. രാവിലെ ഒമ്പതോടെ കൂട്ടുപ്രതിയായ കിഴക്കെ കുറുമ്പൊയില്‍ സദാനന്ദനെ കുറുമ്പൊയില്‍ കാറ്റാടി ഭാഗത്തത്തെിച്ച് നടത്തിയ തെളിവെടുപ്പില്‍, കൊല്ലപ്പെട്ട രാജന്‍െറ ഒരു ചെരിപ്പും മൊബൈല്‍ ഫോണും സദാനന്ദന്‍ പൊലീസിന് എടുത്തുകൊടുത്തു. കാറ്റാടിപ്പാലം റോഡിനോട് ചേര്‍ന്ന തോട്ടിനരികിലെ മരത്തിനടുത്ത് ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു ചെരിപ്പ്. തൊട്ടടുത്ത പറമ്പിലെ വാഴത്തോട്ടത്തില്‍ പോളിത്തീന്‍ കവറിലാക്കി കുഴിച്ചിട്ട നിലയിലായിരുന്നു മൊബൈല്‍ ഫോണ്‍. ഫോണിലെ സിംകാര്‍ഡ് ഒന്നാം പ്രതി ലിബിന്‍ കടിച്ചുപൊട്ടിച്ച് ഉപേക്ഷിച്ചതിനാല്‍ കണ്ടെടുക്കാനായില്ല. രാവിലെ 11ഓടെ മൂന്നു പ്രതികളെ ഒന്നിച്ച് തലയാട്, മങ്കയം എന്നിവിടങ്ങളിലത്തെിച്ച് തെളിവെടുപ്പ് നടത്തി. രാജന്‍ കൊല്ലപ്പെട്ട ഡിസംബര്‍ 20ന് രാവിലെ പ്രതികള്‍ കാറിലത്തെി മദ്യപിച്ച തലയാട് പടിക്കല്‍ വയല്‍ കള്ളുഷാപ്പിലും തെളിവെടുപ്പ് നടത്തി. കള്ളുഷാപ്പില്‍നിന്ന് കന്നാസില്‍ കള്ള് വാങ്ങി വിഷം കലര്‍ത്തിയശേഷം രാജന് നല്‍കി കൊല്ലാന്‍ ശ്രമിച്ചെന്ന് പ്രതികള്‍ മൊഴിനല്‍കിയിരുന്നു. രാജന് വിദേശമദ്യം നല്‍കി ലഹരിയിലാക്കിയശേഷം ചുറ്റികകൊണ്ട് തലക്കടിച്ച് പരിക്കേല്‍പിച്ച മങ്കയം ഒരങ്കോക്കുന്ന് ഭാഗത്തും തെളിവെടുപ്പിനായി കൊണ്ടുപോയി. ഇവിടെവെച്ച് രാജന് വീണ്ടും മദ്യം നല്‍കിയ സ്ഥലവും അരുവിയില്‍നിന്ന് വെള്ളമെടുത്ത സ്ഥലവും പ്രതികള്‍ പൊലീസിന് കാണിച്ചുകൊടുത്തു. അരുവിയില്‍നിന്ന് കൈക്കുമ്പിളില്‍ വെള്ളമെടുക്കവേ രാജനെ പിറകില്‍നിന്ന് ലിബിന്‍ ചുറ്റികകൊണ്ട് തലക്കടിക്കുകയായിരുന്നുവെന്ന് കൂട്ടുപ്രതി സദാനന്ദന്‍ പൊലീസിനോട് പറഞ്ഞു. മൃതപ്രായനായ രാജനെ കാറില്‍ കയറ്റി അരക്കിലോമീറ്റര്‍ അകലെയുള്ള നെടുപുറംചാലിലെ റബര്‍ തോട്ടത്തില്‍ എത്തിച്ചശേഷം അവിടെവെച്ച് പെട്രോളൊഴിച്ച് മുഖം കത്തിക്കുകയായിരുന്നുവെന്ന് മൂവരും പൊലീസിനോട് വെളിപ്പെടുത്തി. തെളിവെടുപ്പ് നടന്ന കിഴക്കെ കുറുമ്പൊയില്‍, തലയാട്, മങ്കയം എന്നിവിടങ്ങളില്‍ പ്രതികളെ കാണാനായി വന്‍ ജനക്കൂട്ടം തടിച്ചുകൂടി. വന്‍ പൊലീസ് സന്നാഹത്തോടെയായിരുന്നു പ്രതികളെ എത്തിച്ചത്. പ്രതികള്‍ക്കുനേരെ കൂക്കിവിളിയും പരിഹാസം കലര്‍ന്ന വാക്കുകളും ഉയര്‍ന്നു. ബാലുശ്ശേരി കുറുമ്പൊയില്‍ സ്വദേശിയും ക്ഷേത്ര വെളിച്ചപ്പാടുമായ പ്രതി സദാനന്ദനെതിരെയാണ് നാട്ടുകാരുടെ രൂക്ഷമായ പ്രതിഷേധം ഉയര്‍ന്നത്. തെളിവെടുപ്പിനുശേഷം ബാലുശ്ശേരി സ്റ്റേഷനിലത്തെിച്ച പ്രതികളെ പിന്നീട് പേരാമ്പ്ര ഫസ്റ്റ് ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതിയായ രാജന്‍െറ ഭാര്യ ഷീബയെ കോഴിക്കോട് ജില്ലാ ജയിലിലും മറ്റ് മൂന്നു പ്രതികളെ കൊയിലാണ്ടി സബ് ജയിലിലേക്കുമാണ് അയച്ചത്. കൂടുതല്‍ ചോദ്യംചെയ്യുന്നതിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് തിങ്കളാഴ്ച അപേക്ഷ നല്‍കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.