കോഴിക്കോട്: ചുംബനത്തെരുവ് സമരത്തെ പൊലീസ് നേരിട്ട രീതിക്കെതിരെ വ്യാപക പ്രതിഷേധം. സമരക്കാരെ നേരിടുമെന്ന് വെല്ലുവിളിച്ച സംഘ്പരിവാര്‍ പ്രവര്‍ത്തകരെ തടയാതെ മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടെ പൊലീസ് മര്‍ദിക്കുകയായിരുന്നെന്നാണ് ആക്ഷേപം. ഫാഷിസ്റ്റ് ഭീകരതക്കെതിരെ സംഘടിപ്പിച്ച സമരത്തെ മാവോയിസ്റ്റ് വേട്ട എന്നനിലയിലാണ് പൊലീസ് കൈകാര്യം ചെയ്തതെന്നും സംഘര്‍ഷസാധ്യതയുള്ളിടത്ത് പാലിക്കേണ്ട നിര്‍ദേശങ്ങള്‍ പാലിച്ചില്ളെന്നും ഞാറ്റുവേല പ്രവര്‍ത്തകള്‍ പറയുന്നു. ഹനുമാന്‍സേന പ്രവര്‍ത്തകര്‍ സ്ഥലത്ത് പ്രവേശിക്കുന്നത് തടയേണ്ടിയിരുന്ന പൊലീസ് അവര്‍ക്ക് സംഭവസ്ഥലത്തേക്ക് പ്രവേശം നല്‍കുകയായിരുന്നു. സംഘര്‍ഷമുണ്ടാവാതെ നോക്കുക എന്ന പൊലീസിന്‍െറ പ്രാഥമിക ദൗത്യം ലംഘിക്കപ്പെട്ടു. ഇത് പൊലീസ് നിയമത്തിനും മാന്വലിനും വിരുദ്ധമാണ്. ക്രമസമാധാന ചുമതലയില്‍ ഏര്‍പ്പെടുന്ന ഓഫിസര്‍മാരും സിവില്‍ പൊലീസ് ഓഫിസര്‍മാരും സുരക്ഷാവസ്ത്രങ്ങള്‍ ധരിക്കണം എന്ന നിര്‍ദേശം പാലിക്കാത്തതോടൊപ്പം മഫ്തിയിലുള്ള പൊലീസുകാരന്‍ സമരത്തെ നേരിട്ടത് നിയമവിരുദ്ധമാണെന്നും ഇവര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.