വേങ്ങേരിയില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം

കക്കോടി: വേങ്ങേരി തണ്ണീര്‍പന്തല്‍ കാഞ്ഞിരവയലില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്. ആക്രമണത്തില്‍ അഞ്ച് വീടുകള്‍ തകര്‍ത്തു. സംഘര്‍ഷത്തില്‍ പരിക്കേറ്റ കാട്ടില്‍പറമ്പത്ത് സജീഷ് (24), മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. സജീഷ് സി.പി.എം പ്രവര്‍ത്തകനാണ്. പറമ്പത്ത് ആനന്ദന്‍, കരുവിശ്ശേരി സ്വദേശിയും മുന്‍ കൗണ്‍സിലറുമായ സുധീര്‍ എന്നിവര്‍ ജില്ലാ സഹകരണ ആശുപത്രിയിലാണ്. ഇരുവരും സി.പി.എം പ്രവര്‍ത്തകരാണ്. കഴിഞ്ഞദിവസം രാത്രി സി.പി.എം പ്രവര്‍ത്തകരായ കുന്നറക്കല്‍ ഷാജി, കോനേടത്ത് സുരേഷ്, കാട്ടില്‍പറമ്പത്ത് ബാബു എന്നിവരുടെ വീടുകളും ബി.ജെ.പി പ്രവര്‍ത്തകരായ തണ്ണീര്‍പന്തല്‍ പ്രദീപ്, കാട്ടില്‍പറമ്പത്ത് റീത്ത എന്നിവരുടെ വീടുകളും ആക്രമിക്കപ്പെട്ടിരുന്നു. ശനിയാഴ്ച രാവിലെയാണ് മൂന്നുപേര്‍ക്കും പരിക്കേറ്റത്. ബി.ജെ.പി ജില്ലാ സെക്രട്ടറി പി. രഘുനാഥ് ആക്രമിക്കപ്പെട്ട വീടുകള്‍ സന്ദര്‍ശിക്കാനത്തെിയത് ചോദ്യം ചെയ്തതിന്‍െറ പേരിലാണത്രെ ആനന്ദനും സുധീറിനും പരിക്കേറ്റത്.കഴിഞ്ഞദിവസം കൂറ്റഞ്ചേരി ഉത്സവത്തോടനുബന്ധിച്ച് ഇരുവിഭാഗവും തമ്മില്‍ വാഗ്വാദവും അടിപിടിയും ഉണ്ടായിരുനു. ഇതിനെതുടര്‍ന്നാണ് കഴിഞ്ഞദിവസം പരസ്പരം സംഘര്‍ഷവും വീട് ആക്രമണങ്ങളും ഉണ്ടായത്. സി.പി.എം പ്രവര്‍ത്തകരുടെ വീടാക്രമണവുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകനായ പാവാട്ട് ലാലുവിനെതേടി പൊലീസ് എത്തിയപ്പോള്‍ അറസ്റ്റുചെയ്യാന്‍ അനുവദിക്കാതെ തടസ്സപ്പെടുത്തിയായിരുന്നുവത്രെ. എന്നാല്‍, ലാലുവിനെ രക്ഷപ്പെടുത്താന്‍ സഹായിച്ചു എന്നു പറഞ്ഞ് പൊലീസ് തങ്ങളെ ക്രൂരമായി മര്‍ദിച്ചതായി ലാലുവിന്‍െറ മാതാവും സഹോദരിയും പറയുന്നു. ഇതിനെതുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തങ്ങളുടെ ഒൗദ്യോഗിക ജോലി തടസ്സപ്പെടുത്തിയതിന് ആര്‍.ആര്‍. ഡെപ്യൂട്ടി കലക്ടര്‍ അയ്യപ്പന്‍ ഉള്‍പ്പെടെയുള്ളവരുടെ പേരില്‍ 353ാം വകുപ്പ് ചേര്‍ത്ത് ചേവായൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തെതുടര്‍ന്ന് നോര്‍ത് അസിസ്റ്റന്‍റ് പൊലീസ് കമീഷണര്‍ ജോസി ചെറിയാന്‍െറ നേതൃത്വത്തില്‍ വന്‍ പൊലീസ് സ്ഥലത്ത് ക്യാമ്പുചെയ്യുന്നുണ്ട്. ചേവായൂര്‍ സി.ഐ പി.കെ. സന്തോഷ് കുമാര്‍, എസ്.ഐ അഷ്റഫ് എന്നിവരും സ്ഥലത്തുണ്ട്. ഇരു പാര്‍ട്ടികളുടെയും ജില്ലാ നേതാക്കള്‍ ആക്രമിക്കപ്പെട്ട വീടുകള്‍ സന്ദര്‍ശിച്ചു. സി.പി.എമ്മിന്‍െറ നേതൃത്വത്തില്‍ വേങ്ങേരിയില്‍ പ്രതിഷേധ പ്രകടനവും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.