അജ്ഞാത യുവാവിന്‍െറ കൊല: തെളിവുകള്‍ ലഭിച്ചതായി സൂചന

ബാലുശ്ശേരി: അജ്ഞാതയുവാവിന്‍െറ കൊലപാതകം സംബന്ധിച്ച അന്വേഷണം ഊര്‍ജിതമായി. കൊല്ലപ്പെട്ട യുവാവിനെക്കുറിച്ചുള്ള തെളിവ് ലഭിച്ചതായാണ് സൂചന. കിനാലൂര്‍ എസ്റ്റേറ്റിനുള്ളില്‍ മങ്കയത്ത് റബര്‍ തോട്ടത്തില്‍ കഴിഞ്ഞ ഡിസംബര്‍ 21നാണ് മുഖം കത്തിക്കരിഞ്ഞനിലയില്‍ യുവാവിന്‍െറ മൃതദേഹം കണ്ടത്തെിയത്. യുവാവിനെ സംബന്ധിച്ചവിവരം മൃതദേഹത്തില്‍നിന്നോ സമീപപ്രദേശങ്ങളില്‍നിന്നോ ലഭിക്കാത്തതിനാല്‍ പൊലീസ് പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച് അന്വേഷണം നടത്തിവരുകയാണ്. മങ്കയം ഭാഗത്തുനിന്ന് ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടത്തെിയ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു. നരിക്കുനിയിലെ ചെമ്പകുന്നില്‍നിന്ന് കഴിഞ്ഞ ഡിസംബര്‍ 20 മുതല്‍ യുവാവിനെ കാണാതായെന്ന് ലഭിച്ച സൂചനയെ തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കല്ലുവെട്ടുതൊഴിലാളിയായ രാജനെയാണ് കാണാതായത്. രാജന്‍െറ ഭാര്യയെയും മങ്കയം സ്വദേശിയടക്കം മറ്റു മൂന്നുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുകയാണ്. കാണാതായ രാജന്‍െറ മുന്‍വരിയിലെ പല്ല് വെപ്പുപല്ലാണെന്ന് ഭാര്യ സമ്മതിച്ചിട്ടുണ്ട്. വസ്ത്രങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് സൂചന. ഇതിന്‍െറ അടിസ്ഥാനത്തില്‍ വെപ്പുപല്ല് നല്‍കിയ കരിക്കാംകുളത്തെ ഡന്‍റല്‍ ഡോക്ടറില്‍നിന്ന് തെളിവെടുപ്പ് നടത്തിയതായും സൂചനയുണ്ട്. യുവാവിന്‍െറ മൃതദേഹം കാണപ്പെട്ടതിന്‍െറ തലേദിവസം മങ്കയം ഭാഗത്ത് കാര്‍ നിര്‍ത്തിയിട്ട് മൂന്നുപേര്‍ മദ്യപിച്ചിരുന്നതായി അതുവഴിവന്ന ഓട്ടോഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. കാണാതായ രാജനും ഭാര്യയും തമ്മില്‍ അകല്‍ച്ചയിലായിരുന്നുവെന്ന് പറയുന്നു. കസ്റ്റഡിയിലെടുത്തവരെ കൂടുതല്‍ ചോദ്യംചെയ്താല്‍ മറ്റു തെളിവുകള്‍ കിട്ടുമെന്ന് പൊലീസ് കരുതുന്നു. താമരശ്ശേരി ഡിവൈ.എസ്.പി ആര്‍. ശ്രീകുമാറിന്‍െറയും ബാലുശ്ശേരി സി.ഐ കെ.കെ. വിനോദിന്‍െറയും നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നാണ് സൂചന. പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ മങ്കയത്ത് ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. യുവാവിനെ തിരിച്ചറിയാനായി കഴിഞ്ഞദിവസം പൊലീസ് രേഖാചിത്രം തയാറാക്കി പ്രസിദ്ധീകരിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.