മുക്കം നഗരസഭയിലെ രസീത് ബുക് മോഷണം: വിജിലന്‍സിന് പരാതിനല്‍കും

മുക്കം: നഗരസഭ ഓഫിസില്‍നിന്ന് നികുതി രസീതി ബുക് മോഷണംപോയ സംഭവത്തില്‍ വിജിലന്‍സിന് പരാതിനല്‍കാന്‍ ഭരണസമിതി തീരുമാനം. കഴിഞ്ഞദിവസം നടന്ന ഭരണസമിതി യോഗത്തിലാണ് വിജിലന്‍സിന് പരാതി നല്‍കാന്‍ തീരുമാനിച്ചത്. നേരത്തെ നിരവധിതവണ ഇതുസംബന്ധിച്ച് ഭരണസമിതിക്കെതിരെ ആരോപണമുയര്‍ന്നിരുന്നു. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിന് ശേഷമാണ് സെക്രട്ടറി പരാതി നല്‍കാന്‍പോലും തയാറായത്. നികുതി രസീത് ബുക് മോഷണംപോയിട്ടും പ്രത്യേക ഭരണസമിതി യോഗം ചേരാത്തതും ചര്‍ച്ചയായിരുന്നു. സംഭവം ഭരണ പ്രതിപക്ഷ കക്ഷികള്‍ തമ്മില്‍ ഒത്തുതീര്‍പ്പാക്കാനും ശ്രമം നടന്നതായി ആക്ഷേപമുണ്ട്. തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് സമയത്ത് ഉദ്യോഗസ്ഥ ഭരണം നിലനില്‍ക്കുന്ന സമയത്താണ് മുക്കം മുനിസിപ്പാലിറ്റിയില്‍നിന്ന് നികുതിയുള്‍പ്പെടെ പിരിക്കുന്ന രസീതി ബുക് മോഷണം പോയത്. ഇതില്‍ എത്രപേര്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് പ്രധാനമായും ആദ്യഘട്ടത്തില്‍ അന്വേഷിക്കുന്നത്. കെട്ടിട ഉടമ നികുതിയടച്ച രസീതിയുടെ പകര്‍പ്പുമായി കടയുടെ ലൈസന്‍സ് പുതുക്കാനായി കെട്ടിടത്തിലെ ഒരു കട ഉടമ നഗരസഭാ ഓഫിസിലത്തെിയതോടെയാണ് രസീതി ബുക് മോഷണം പുറത്തറിയുന്നത്. ഇവര്‍ കൊണ്ടുവന്ന നികുതി ചീട്ട് മോഷണംപോയ ബുക്കിലേതായിരുന്നു. ഇത് പിടിക്കപ്പെട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും സെക്രട്ടറി ഭരണ സമിതിയെ വിവരമറിയിക്കാതിരുന്നതിലും ദുരൂഹതയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.