അനീബിനെ വിട്ടയക്കണമെന്ന് സാംസ്കാരിക പ്രവര്‍ത്തകര്‍

കോഴിക്കോട്: കിഡ്സണ്‍ കോര്‍ണറില്‍ ഞാറ്റുവേല സാംസ്കാരിക സംഘടനയുടെ നേതൃത്വത്തില്‍ സവര്‍ണ ഫാഷിസത്തിനെതിരെ നടന്ന ചുംബന ത്തെരുവ് എന്ന പ്രതിഷേധ പരിപാടിക്കിടെ അറസ്റ്റിലായ തേജസ് ലേഖകന്‍ പി. അനീബിനെ വിട്ടയക്കണമെന്ന് സാംസ്കാരിക-മാധ്യമ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. കോഴിക്കോട് റിപ്പോര്‍ട്ടറായ അനീബ് തന്‍െറ ജോലിയുടെ ഭാഗമായി ചുംബനസമരം റിപ്പോര്‍ട്ട് ചെയ്യാനത്തെിയതായിരുന്നു. സമരത്തെ കായികമായി നേരിടുമെന്ന് നേരത്തെതന്നെ പ്രഖ്യാപിച്ചിരുന്ന ഹനുമാന്‍സേന സമരസ്ഥലത്ത് സംഘടിച്ചിട്ടും പൊലീസ് അവരെ തടയുകയോ സ്ഥലത്തുനിന്ന് നീക്കി സംഘര്‍ഷസാധ്യത ഇല്ലാതാക്കുകയോ ചെയ്തിരുന്നില്ളെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. തന്‍െറ മുന്നില്‍വെച്ച് സ്ത്രീകളെ മഫ്തിയിലത്തെിയ പൊലീസ് മര്‍ദിക്കുന്നതുകണ്ടാണ് അനീബ് ഇടപെട്ടത്. ഇതേതുടര്‍ന്നാണ് കര്‍ത്തവ്യനിര്‍വഹണത്തിന് തടസ്സംനിന്നെന്ന് ആരോപിച്ച് അനീബിനെയും കൂടെയുണ്ടായിരുന്ന രണ്ടുപേരെയും കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലത്തെിയശേഷവും മര്‍ദിച്ച പൊലീസ് അനീബ് വ്യാജ പത്രപ്രവര്‍ത്തകനാണെന്ന വാര്‍ത്തയും നല്‍കി. നിലവില്‍ ഇദ്ദേഹത്തിന്‍െറ പേരില്‍ ഒരൊറ്റ കേസുമില്ളെന്നിരിക്കെ അനീബിനെതിരെ നിരവധി കേസുകളുണ്ടെന്നും പൊലീസ് ആരോപിക്കുന്നു. തങ്ങള്‍ക്ക് താല്‍പര്യമില്ലാത്തവരെ ഒതുക്കാനും നിശബ്ദരാക്കാനുമുള്ള പൊലീസിന്‍െറ നീക്കത്തെ അപലപിക്കുന്നു. മാധ്യമസ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമാണെന്ന് മനസ്സിലാക്കി അനീബിനെ നിരുപാധികം വിട്ടയക്കണമെന്ന് മനീഷാ സത്തേി, വെങ്കിടേശ് രാമകൃഷ്ണന്‍, കെ.ജി. ശങ്കരപ്പിള്ള, എ.കെ. രാമകൃഷ്ണന്‍, ഗൗരീദാസന്‍ നായര്‍, ടി.ടി. ശ്രീകുമാര്‍, കെ.എം. വേണുഗോപാല്‍, ഐ. ഗോപിനാഥ്, ഗോപാല്‍ മേനോന്‍, എം.എച്ച്. ഇല്യാസ് എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.