കക്കോടി: ഡയാലിസിസ് ചെയ്യുന്ന വൃക്കരോഗിയുള്‍പ്പെടെ രണ്ടുപേരെ പൊലീസ് അന്യായമായി നടുറോഡിലിട്ട് മര്‍ദിച്ചതായി പരാതി. മര്‍ദനമേറ്റ കക്കോടി മൂക്കാടത്തുകണ്ടി ജയപ്രകാശ് (50), മക്കട മനത്താനത്ത് റോഷിത്ത് (26) എന്നിവരെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാദേശിക ചാനലായ കെ.സി.എല്ലിന്‍െറയും സ്പൈഡര്‍നെറ്റിന്‍െറയും സബ് ഡിസ്ട്രിബ്യൂട്ടറാണ് ജയപ്രകാശ്. ആഴ്ചയില്‍ മൂന്നുദിവസം ഡയാലിസിസ് ചെയ്യുന്ന തന്നെ പൊലീസ് മര്‍ദിച്ചതായി കാണിച്ച് പൊലീസ് കമീഷണര്‍ക്കും ചേവായൂര്‍ പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് മര്‍ദനമേറ്റവര്‍ പറയുന്നതിങ്ങനെ: ശനിയാഴ്ച ഉച്ചക്ക് മലാപ്പറമ്പ് പ്രോവിഡന്‍സ് കോളജിനു സമീപം ഗിരിനഗര്‍ കോളനിയില്‍ സ്ഥാപനത്തിന്‍െറ കേബ്ള്‍ ജോലിക്ക് ജയപ്രകാശ് കാറിലിരുന്ന് മേല്‍നോട്ടം വഹിക്കുന്നതിനിടെ ഒരുകൂട്ടം ആളുകള്‍ പിടിച്ചിറക്കുകയും മര്‍ദിക്കുകയും ചെയ്തു. കാര്യം അന്വേഷിച്ചപ്പോള്‍ മറുപടി പറയാതെ പൊതുജനമധ്യത്തിലൂടെ തള്ളിക്കൊണ്ടുപോയി. ക്ഷീണിതനായ ജയപ്രകാശ് താന്‍ ഡയാലിസിസ് ചെയ്യുന്ന രോഗിയാണെന്ന് പലതവണ പറഞ്ഞിട്ടും കൈയിലെ ഡയാലിസിസ് ചെയ്യുന്ന പാട് കാണിച്ചുകൊടുത്തിട്ടും വകവെച്ചില്ല. കേബ്ള്‍ ജോലിയില്‍ ഏര്‍പ്പെട്ട റോഷിത്ത് ബഹളംകേട്ട് ഓടിയത്തെുകയും അക്രമം ചോദ്യംചെയ്യുകയും ചെയ്തു. ക്ഷുഭിതരായ ഇവര്‍ വീണ്ടും തങ്ങളെ രണ്ടുപേരെയും മര്‍ദിച്ചതായും തങ്ങള്‍ ഷാഡോ പൊലീസ് ആണെന്ന് അറിയിക്കുകയും ചെയ്തു. തങ്ങള്‍ ചെയ്ത കുറ്റം തിരക്കുകയും തങ്ങള്‍ കേബ്ള്‍ ജോലിക്കാരാണെന്ന് ആവര്‍ത്തിച്ചുപറയുകയും ചെയ്തതോടെ ഒന്നും പറയാതെ ഉപേക്ഷിച്ചുപോകുകയായിരുന്നു. എന്നാല്‍, പിടിയിലായവരെ തങ്ങള്‍ മര്‍ദിച്ചിട്ടില്ളെന്ന് പൊലീസ് പറയുന്നു. ഇവരെ കണ്ട സ്ഥലത്തിനു സമീപത്തെ ക്ഷേത്രോത്സവ പറമ്പില്‍ ശീട്ടുകളിയില്‍ ഏര്‍പ്പെട്ടവര്‍ ഷാഡോ പൊലീസിനെ കണ്ട മാത്രയില്‍ ഓടിമറഞ്ഞുവത്രെ. പിന്നാലെ പൊലീസ് ഓടുമ്പോള്‍ സമീപത്തുള്ള ഇവരെ ചോദ്യംചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് പൊലീസ് ഭാഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.