കോഴിക്കോട്: മിഠായിത്തെരുവില്‍ വീണ്ടും തീപിടിത്തം. അനെക്സ് ഷോപ്പിങ് കോംപ്ളക്സിലെ തുണിക്കടക്കാണ് ഞായറാഴ്ച മൂന്നരയോടെ തീപിടിച്ചത്. വലിയങ്ങാടി ഹലുവ ബസാര്‍ കെ.വി ഹൗസില്‍ റഫീഖിന്‍െറ മിശാല്‍ ഗാര്‍മെന്‍റ്സ് കത്തിനശിച്ചു. ഫയര്‍ഫോഴ്സത്തെി തീയണച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി. തീപിടിത്തത്തില്‍ കടയിലെ തുണികളെല്ലാം കത്തി. ഏകദേശം 15 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി റഫീഖ് പറയുന്നു. ഞായറാഴ്ചയായതിനാല്‍ ഉച്ചക്കുശേഷം മിഠായിത്തെരുവില്‍ പതിവിലും കൂടുതല്‍ ആളുകള്‍ എത്തിയിരുന്നു. ഇതിനിടെയാണ് മൂന്നരയോടെ മിഠായിത്തെരുവിന്‍െറ മധ്യഭാഗത്തുള്ള അനെക്സ് കോംപ്ളക്സിന്‍െറ ഒന്നാം നിലയില്‍നിന്ന് പുകയുയര്‍ന്നത്. അടച്ചിട്ടിരുന്ന മിശാല്‍ ഗാര്‍മെന്‍റ്സില്‍നിന്ന് പുക ഉയരുന്നതുകണ്ട സമീപത്തെ വീട്ടുകാരാണ് നാട്ടുകാരെ വിവരം അറിയിക്കുന്നത്. കടയുടമയായ കെ.വി. റഫീഖ് മൂന്നുമണിക്കു കടയടച്ചു പോയശേഷമാണ് തീപിടിത്തമുണ്ടാകുന്നത്. ബീച്ച് ഫയര്‍ഫോഴ്സിലെ അസി. സ്റ്റേഷന്‍ ഓഫിസര്‍ വി.കെ. ബിജുവിന്‍െറ നേതൃത്വത്തില്‍ രണ്ടു യൂനിറ്റും മീഞ്ചന്ത ഫയര്‍ ഫോഴ്സില്‍നിന്ന് ഒരു യൂനിറ്റും എത്തി നാലേകാലോടെതന്നെ തീ നിയന്ത്രണ വിധേയമാക്കി. ഒരു യൂനിറ്റ് മാത്രമാണ് തീയണക്കാന്‍ ഉപയോഗിച്ചത്. മിഠായിത്തെരുവില്‍ തീപിടിത്തമുണ്ടായതിനാല്‍ മുന്‍കരുതലെന്ന നിലയിലാണ് മൂന്നു യൂനിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തത്തെിയത്. തീപിടിത്തമുണ്ടായതറിഞ്ഞ് മിഠായിത്തെരുവിലത്തെിയ ജനങ്ങള്‍ പരിഭ്രാന്തരായി. സംഭവം നടന്ന ഉടന്‍തന്നെ പൊലീസത്തെി മിഠായിത്തെരുവിലേക്കുള്ള വാഹനങ്ങള്‍ തടഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടായിരിക്കാം തീപിടിത്തത്തിന് കാരണമെന്നാണ് ഫയര്‍ഫോഴ്സിന്‍െറ പ്രാഥമിക നിഗമനം. ചുരിദാര്‍ മെറ്റീരിയല്‍സ്, സാരി, ബെഡ്ഷീറ്റ് തുടങ്ങിയ തുണിത്തരങ്ങളെല്ലാം കത്തിനശിച്ചു. തീയണക്കുന്നതിനിടെ സമീപത്തെ തുണിക്കടയിലേക്ക് വെള്ളംകയറിയതൊഴിച്ചാല്‍ മറ്റു കടകളില്‍ നാശനഷ്ടമൊന്നുമുണ്ടായിട്ടില്ല. മിഠായിത്തെരുവില്‍ സണ്‍ഡേ മാര്‍ക്കറ്റില്‍ കച്ചവടം ചെയ്യുന്നതിനായി ഇവിടെയാണ് തുണിത്തരങ്ങള്‍ റഫീഖ് സൂക്ഷിക്കാറുള്ളത്. ഇട ദിവസങ്ങളില്‍ ഇവിടെനിന്ന് ആവശ്യക്കാര്‍ക്ക് തുണിത്തരങ്ങള്‍ വില്‍ക്കുകയും ചെയ്യാറുണ്ട്. ടൗണ്‍ പൊലീസ് സ്ഥലത്തത്തെി കട പരിശോധിച്ചു. വ്യാപാരിയില്‍നിന്ന് മൊഴിയെടുത്തു. പലപ്പോഴായി ചെറുതും വലുതുമായ തീപിടിത്തം മിഠായിത്തെരുവിലുണ്ടാകുമ്പോഴും സുരക്ഷാ മുന്‍കരുതലുകള്‍ കടലാസിലുറങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.