ബി.എസ്.എന്‍.എല്‍ കവറേജ് കുറക്കുന്നു; ഉപഭോക്താക്കള്‍ പ്രക്ഷോഭത്തിലേക്ക്

നരിക്കുനി: മടവൂരില്‍ ബി.എസ്.എന്‍.എല്ലിന്‍െറ കവറേജ് കുറച്ച് ഉപഭോക്താക്കളെ വട്ടംകറക്കാന്‍ നീക്കം. സ്വകാര്യ കമ്പനിക്ക് ടവര്‍ സ്ഥാപിക്കാന്‍ അനുകൂലമായ സാഹചര്യമൊരുക്കുന്നതിനുവേണ്ടിയാണ് ബി.എസ്.എന്‍.എല്‍ ടവറിന്‍െറ കവറേജ് കുറച്ചതെന്ന് ഉപഭോക്താക്കള്‍ പറയുന്നു. അരങ്കില്‍താഴം പൂളോട്ട് മലയില്‍ സ്വകാര്യ കമ്പനിയുടെ ടവര്‍ സ്ഥാപിക്കാന്‍ ഈയിടെ നീക്കമുണ്ടായിരുന്നു. അനുകൂലിച്ചും പ്രതികൂലിച്ചും ബോര്‍ഡുകള്‍ ഉയരുന്നതിനിടെയാണ് ബി.എസ്.എന്‍.എല്‍ നിലവിലുള്ള കവറേജ് കുറച്ചത്. നിലവില്‍ മടവൂരില്‍ ബി.എസ്.എന്‍.എല്ലിന് മാത്രമേ കവറേജുള്ളൂ. ഇവിടെ ബി.എസ്.എന്‍.എല്ലിന് 3ജി കവറേജുമുണ്ട്. മറ്റെല്ലാ സ്വകാര്യ മൊബൈല്‍ കമ്പനികള്‍ക്കും ചിലഭാഗങ്ങളില്‍ മാത്രമേ കുറച്ചെങ്കിലും കവറേജുള്ളൂ. പഞ്ചായത്തിന്‍െറ വിവിധഭാഗങ്ങളില്‍ സ്വകാര്യ മൊബൈല്‍ കമ്പനികള്‍ ടവര്‍ സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും എല്ലാം പരാജയപ്പെടുകയായിരുന്നു. കവറേജ് കുറച്ച് സ്വകാര്യ കമ്പനിക്കനുകൂലമായി നടപടികള്‍ കൈക്കൊള്ളുന്ന ബി.എസ്.എന്‍.എല്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് ഗുണഭോക്താക്കള്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. ഇതിന്‍െറ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ ഫ്ളക്സുകള്‍ സ്ഥാപി ച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.