കൊയിലാണ്ടി: മേഖലയിലെ ട്രാഫിക് സംവിധാനം താളംതെറ്റി. പൊതുവെ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പട്ടണത്തില്‍ അനധികൃത പാര്‍ക്കിങ് കൂടിയായതോടെ പ്രശ്നം ഇരട്ടിയായി. റോഡിന്‍െറ ഇരുവശങ്ങളിലുമായി വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് പതിവാണ്. കാലങ്ങളായി കൊയിലാണ്ടി ഗതാഗതക്കുരുക്കിന്‍െറ പിടിയിലാണ്. ഇതിന് പരിഹാരമായി നിര്‍ദേശിച്ച ദേശീയപാത വികസനം, ബൈപാസ്, തീരദേശ റോഡ് എന്നിവയൊന്നും യാഥാര്‍ഥ്യമായിട്ടില്ല. വാഹനങ്ങളാവട്ടെ, അനുദിനം പെരുകുകയും ചെയ്യുന്നു. ഗതാഗത തടസ്സത്തില്‍പ്പെടുന്ന വാഹനങ്ങള്‍ പിന്നീട് അമിത വേഗത്തിലാണ് പോകുക. ഇത് അപകടത്തിന് ഇടയാക്കുന്നു. പട്ടണത്തില്‍ ട്രാഫിക് നിയന്ത്രണത്തിന് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരുന്നുവെങ്കിലും യാഥാര്‍ഥ്യമായിട്ടില്ല. സീബ്രാലൈനുകള്‍ മാഞ്ഞുപോയത് പുന$സ്ഥാപിക്കാത്തതിനാല്‍ കാല്‍നടയാത്രക്കാര്‍ റോഡ് മുറിച്ചുകടക്കാനും പ്രയാസപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.