വടകര: ഏറെക്കാലത്തെ മുറവിളിക്കുശേഷം കൈനാട്ടി ജങ്ഷനില്‍ ട്രാഫിക് സിഗ്നല്‍ സ്ഥാപിച്ചു. സിഗ്നല്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. റെയില്‍വേ മേല്‍പാലം തുറന്നതോടെ അപകടസാധ്യത മുന്നില്‍ക്കണ്ടാണ് ട്രാഫിക്സിഗ്നല്‍ സ്ഥാപിക്കണമെന്ന ആവശ്യം എല്ലാകോണുകളില്‍നിന്നും ഉയര്‍ന്നത്. ഈ സാഹചര്യത്തിലാണ് സി.കെ. നാണു എം.എല്‍.എയുടെ ഫണ്ട് ഉപയോഗിച്ച് കെല്‍ട്രോണ്‍ സിഗ്നല്‍ സ്ഥാപിച്ചത്. മുമ്പ് ഇവിടെയുണ്ടായിരുന്ന ട്രാഫിക് സിഗ്നല്‍ തകര്‍ന്നിട്ട് വര്‍ഷങ്ങളായി. വടകര മേഖലയില്‍ അപകടമരണം നിത്യസംഭവമായ സാഹചര്യത്തില്‍ ആര്‍.ടി.ഒ, പൊലീസ്, പാസഞ്ചേഴ്സ് അസോസിയേഷന്‍, ജനപ്രതിനിധികള്‍ എന്നിവരുടെ പ്രവര്‍ത്തനഫലമായാണ് വടകരയില്‍ ട്രാഫിക് സിഗ്നല്‍ യാഥാര്‍ഥ്യമായത്. നാരായണനഗരം, തെരുവത്ത്, പെരുവാട്ടില്‍ താഴ, കൈനാട്ടി എന്നിവിടങ്ങളിലാണ് സിഗ്നല്‍ സ്ഥാപിച്ചത്. എം.പി, എം.എല്‍.എ, യു.എല്‍.സി.സി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സിഗ്നല്‍ സ്ഥാപിച്ചത്. എന്നാല്‍, കാലാവധി കഴിഞ്ഞതോടെ സിഗ്നല്‍ പണിമുടക്കി. തുടര്‍ന്ന് നാരായണനഗരം, തെരുവത്ത്, പെരുവാട്ടിന്‍ താഴ എന്നിവിടങ്ങളില്‍ വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് സിഗ്നല്‍ വീണ്ടും കാര്യക്ഷമമാക്കിയപ്പോള്‍ കൈനാട്ടിയില്‍ മാത്രം ആരും തിരിഞ്ഞുനോക്കാനില്ലാത്ത അവസ്ഥയിലായിരുന്നു. നിലവില്‍ കൈനാട്ടിയില്‍ ചോറോട് പഞ്ചായത്ത് ഓഫിസിന് മുന്‍ഭാഗത്തായാണ് ബസ്സ്റ്റോപ്പ് സ്ഥിതിചെയ്യുന്നത്. സിഗ്നല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ബസ്സ്റ്റോപ്പ് മാറ്റാനുള്ള നീക്കവും നടക്കുന്നുണ്ട്. നിലവില്‍ തൊട്ടില്‍പ്പാലം ഭാഗത്തുനിന്നുള്ള ബസുകള്‍ കൈനാട്ടിയിലെ നിലവിലുള്ള സ്റ്റോപ്പില്‍ തന്നെ നിര്‍ത്തുകയും തലശ്ശേരി ഭാഗത്തുനിന്നുള്ളവക്ക് റോഡിന്‍െറ വടക്ക് ഭാഗത്ത് സ്റ്റോപ്പ് അനുവദിക്കുന്നതുമാണ് ഉചിതമെന്നാണ് പൊതുവായ അഭിപ്രായം. ഇക്കാര്യത്തില്‍ ആര്‍.ടി.ഒ അധികൃതര്‍ അടുത്ത ദിവസം തീരുമാനമെടുക്കുമെന്നാണറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.