കോഴിക്കോട്: 2.65 കോടി രൂപ ചെലവില്‍ നവീകരിച്ച കുറ്റിയില്‍താഴം-മാങ്കാവ് റോഡിന്‍െറയും 1.15 കോടി രൂപ ചെലവില്‍ നവീകരിച്ച പന്നിയങ്കര-തിരുവണ്ണൂര്‍ റോഡിന്‍െറയും ഉദ്ഘാടനം മന്ത്രി ഡോ. എം.കെ. മുനീര്‍ നിര്‍വഹിച്ചു. സൗത് മണ്ഡലത്തില്‍ ആറ് റോഡുകള്‍ക്ക് 8.5 കോടി രൂപ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു. മാങ്കാവ്-കോട്ടൂളി റോഡിന് 3.5 ഉം പാളയം എം.എം. അലി റോഡിന് രണ്ടും മേലേ പാളയം-പാളയം സബ്വേ വരെ ഇന്‍റര്‍ലോക്കിന് 1.5 ഉം കോതി അപ്രോച്ച് റോഡ് ഇരുവശവും ഇന്‍റര്‍ലോക്ക് ചെയ്യാന്‍ 1.5 കോടിയുമാണ് അനുവദിച്ചത്. കാവൂര്‍-പാലാഴി റോഡ് അറ്റകുറ്റപ്പണിക്ക് 25 ലക്ഷം, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡിന് 15 ലക്ഷം, റെയില്‍വേ സ്റ്റേഷന്‍ റോഡ് 10 ലക്ഷം എന്നിവ വേറെയും അനുവദിച്ചതായും പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചതായും മന്ത്രി അറിയിച്ചു. മാങ്കാവില്‍ നടന്ന ചടങ്ങില്‍ മേയര്‍ വി.കെ.സി. മമ്മദ്കോയ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ഹബീബ് റഹ്മാന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൗണ്‍സിലര്‍മാരായ എം.സി. അനില്‍കുമാര്‍, കെ.ടി. ബീരാന്‍കോയ, മനക്കല്‍ ശശി, കെ.എം. ഷിംന, മുന്‍ കൗണ്‍സിലര്‍ കവിത അരുണ്‍, മുല്ലശ്ശേരി ഗംഗാധരന്‍, ടി.പി. കോയ മൊയ്തീന്‍, എം. അനീസ്റഹ്മാന്‍, ബഷീര്‍ പട്ടേല്‍ താഴം, പി.ജി. രാജഗോപാലന്‍, വേലുക്കണ്ടി ദാസന്‍, സി.ടി. സക്കീര്‍ഹുസൈന്‍, പി.ടി. കുഞ്ഞുമോന്‍, താന്നിക്കുന്നത്ത് ശശി, അസി.എക്സി. എന്‍ജിനീയര്‍ പി.ടി. സന്തോഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. പന്നിയങ്കര-തിരുവണ്ണൂര്‍ റോഡിന്‍െറ ഉദ്ഘാടനച്ചടങ്ങില്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ കെ.നിര്‍മല അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ആിയിശബി പാണ്ടികശാല, എം.സി. സുധാമണി, നമ്പിടി നാരായണന്‍, മുന്‍ കൗണ്‍സിലര്‍ അഡ്വ. എ.വി. അന്‍വര്‍, വി. റാസിഖ്, എ.എം.കെ. കോയ, എസ്.കെ. കുഞ്ഞിമോന്‍, എം. അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.