കോഴിക്കോട്: സൈബര്‍പാര്‍ക്കും ഷോപ്പിങ് മാളുകളുമൊക്കെയായി ഹൈടെക്കാകുമ്പോഴും രാത്രിയായാല്‍ നഗരം ഇരുട്ടില്‍. നഗരത്തിലെ പ്രധാനകേന്ദ്രങ്ങളിലെ തെരുവുവിളക്കുകള്‍ കണ്ണടച്ചിട്ട് നാളുകളേറെയായിട്ടും ഇതുവരെ ശാശ്വതപരിഹാരമായിട്ടില്ല. ഇരുട്ടിന്‍െറ മറവില്‍ അടുത്തിടെയായി നഗരത്തില്‍ മോഷണം വര്‍ധിച്ചിട്ടുണ്ട്. നഗരത്തിലെയും വിവിധ വാര്‍ഡുകളിലെയും 80 ശതമാനത്തിലധികം തെരുവുവിളക്കുകളും കത്തുന്നില്ല. ഇവയുടെ അറ്റകുറ്റപ്പണി യഥാസമയം നടക്കുന്നില്ല. ഇക്കാര്യത്തില്‍ കോര്‍പറേഷനും കെ.എസ്.ഇ.ബി അധികൃതരും തമ്മിലുള്ള ശീതസമരം തുടരുകയാണെന്നാണ് ആക്ഷേപം. തെരുവുവിളക്കിന്‍െറ കാര്യത്തില്‍ അടിയന്തരമായി ശാശ്വതപരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങളും പരാതികളും ഇതിനോടകം വന്നിട്ടുണ്ടെങ്കിലും പ്രശ്നത്തിന് പരിഹാരമായില്ല. മെഡിക്കല്‍ കോളജ്, കോട്ടൂളി, പ്ളാനറ്റേറിയം റോഡ്, മാവൂര്‍ റോഡ് ജങ്ഷന്‍, നടക്കാവ്, ഇംഗ്ളീഷ് പള്ളിക്ക് സമീപം, എരഞ്ഞിപ്പാലം ബൈപാസ്, കല്ലായ് റോഡ്, മാങ്കാവ്, ഭട്ട് റോഡ്, പുതിയാപ്പ, ഗാന്ധി റോഡ് തുടങ്ങി നഗരത്തിന്‍െറ പ്രധാന സ്ഥലങ്ങളിലെല്ലാം തെരുവുവിളക്കുകളില്‍ പലതും കത്തുന്നില്ല. ഇടറോഡുകളുടെ അവസ്ഥയും വ്യത്യസ്തമല്ല. യു.കെ.എസ് റോഡ്, സ്റ്റേഡിയം റോഡ്, കാളൂര്‍ റോഡ് തുടങ്ങിയ മിക്ക ഇടറോഡുകളിലും തെരുവുവിളക്കുകള്‍ പ്രകാശിക്കുന്നില്ല. ബൈക്ക് മോഷണവും മാലമോഷണവുമെല്ലാം ഇരുട്ടിന്‍െറ മറവില്‍ നടക്കുമ്പോഴും അധികൃതര്‍ക്ക് അനക്കമില്ല. നിലവില്‍ കോര്‍പറേഷന്‍ പരിധിയില്‍ 25,589 തെരുവുവിളക്കുകളും 28 ഹൈമാസ്റ്റ് ലൈറ്റുകളും ഉണ്ട്. ഇവയുടെ വൈദ്യുതി ചാര്‍ജ് ഇനത്തില്‍ മാത്രം പ്രതിവര്‍ഷം 3,47,58,196 രൂപ ബില്ലായി ഈടാക്കുമ്പോഴാണ് തെരുവുവിളക്കുകള്‍ പകുതിയും കത്താത്തത്. തെരുവുവിളക്കുകളുടെ പരിപാലനം അതത് പ്രാദേശിക ഭരണകൂടത്തിനാണെന്നും എന്നാല്‍, കോഴിക്കോട് കോര്‍പറേഷനില്‍ തെരുവുവിളക്കുകളുടെ മീറ്ററിങ് സംവിധാനം തുടങ്ങാത്തതിനാല്‍ മേയറുടെ അഭ്യര്‍ഥനപ്രകാരം ട്യൂബ് ലൈറ്റുകളുടെ അറ്റകുറ്റപ്പണികള്‍ ലേബര്‍ ചാര്‍ജ് ഈടാക്കി കെ.എസ്.ഇ.ബി നടത്തുന്നുണ്ടെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ് കഴിഞ്ഞദിവസം നിയമസഭയില്‍ എ. പ്രദീപ്കുമാര്‍ എം.എല്‍.എയെ അറിയിച്ചിരുന്നു. വര്‍ക്ക് ഡിപ്പോസിറ്റ് സ്കീമില്‍ തുക അടക്കുന്നതിനനുസരിച്ചാണ് കെ.എസ്.ഇ.ബി അറ്റകുറ്റപ്പണി നടത്തുന്നത്. കോര്‍പറേഷന്‍ സാമഗ്രികള്‍ ലഭ്യമാക്കുന്നതിനനുസരിച്ചാണ് ട്യൂബുകളുടെ അറ്റകുറ്റപ്പണി കെ.എസ്.ഇ.ബി ചെയ്യുന്നതെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.