മേപ്പയൂര്‍: മേപ്പയൂരിന്‍െറ ജനകീയോത്സവമായ ഏഴാമത് മേപ്പയൂര്‍ ഫെസ്റ്റ് സാംസ്കാരികോത്സവത്തിന് വര്‍ണശബളമായ തുടക്കം. പഞ്ചായത്തിലെ 17 വാര്‍ഡുകളില്‍നിന്നായി വിവിധ തുറകളിലുള്ള ആയിരക്കണക്കിന് പേര്‍ അണിനിരന്ന ഘോഷയാത്ര ഫെസ്റ്റിന്‍െറ ജനകീയത വിളിച്ചോതുന്നതായി. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരും ഊര്‍മിള ഉണ്ണിയും ചേര്‍ന്ന് ഭദ്രദീപം കൊളുത്തിയാണ് സാംസ്ക ാരികോത്സവം ഉദ്ഘാടനം ചെയ്തത്. വികാര വിമലീകരണത്തിലൂടെ കല നന്മയിലേക്കുള്ള മനുഷ്യമനസ്സുകളുടെ യാത്രക്ക് കരുത്തേകുമെന്ന് ഊര്‍മിള ഉണ്ണി പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. റീന അധ്യക്ഷയായി. അമ്യൂസ്മെന്‍റ് പാര്‍ക്കിന്‍െറ ഉദ്ഘാടനം കെ. കുഞ്ഞമ്മദ് എം.എല്‍.എ നിര്‍വഹിച്ചു. എക്സിബിഷന്‍ ഉദ്ഘാടനം മേലടി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. കുഞ്ഞിരാമന്‍ നിര്‍വഹിച്ചു. ഫെബ്രുവരി 21 വരെ നടക്കുന്ന ഫെസ്റ്റില്‍ സെമിനാറുകള്‍, ക്ളാസിക്കല്‍ നൃത്തസന്ധ്യ, ഇശല്‍ നൈറ്റ്, എം. 80 മൂസ നൈറ്റ്, കളരിപ്പയറ്റ്, കാജു കരാട്ടെ, മ്യൂസിക്കല്‍ ഹംഗാമ, കുടുംബശ്രീ ഫെസ്റ്റ് മെഗാഷോ, മോട്ടോര്‍ ഫെസ്റ്റ്, ഫോക് ഫെസ്റ്റിവെല്‍ എന്നിവ നടക്കും. കവി ഒ.എന്‍.വി കുറുപ്പിന്‍െറ നിര്യാണത്തില്‍ അനുശോചനപ്രമേയം അവതരിപ്പിച്ചാണ് ഫെസ്റ്റിന് തുടക്കംകുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.