ഏഴുകിലോ കഞ്ചാവുമായി യുവാവ് കൊടുവള്ളിയില്‍ പിടിയില്‍

കൊടുവള്ളി: ഏജന്‍റുമാര്‍ക്ക് കൈമാറാന്‍ കൊണ്ടുവന്ന ഏഴുകിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശിയെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം ഹൊസങ്കഡി ഗുഡ്ഡേ വീട്ടില്‍ അഷ്റഫാണ് (39) അറസ്റ്റിലായത്. ബാഗിലാക്കി സൂക്ഷിച്ചനിലയിലായിരുന്നു കഞ്ചാവ്. കൊടുവള്ളി ബസ്സ്റ്റാന്‍ഡിനടുത്ത് കമ്യൂണിറ്റിഹാളിന് സമീപത്തുനിന്ന് ശനിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് ഇയാളെ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജയ്സണ്‍ കെ. എബ്രഹാം, താമരശ്ശേരി ഡിവൈ.എസ്.പി ആര്‍. ശ്രീകുമാര്‍, കൊടുവള്ളി സി.ഐ എ. പ്രേംജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഒന്നര മാസത്തിനിടെ കൊടുവള്ളിയില്‍നിന്ന് 20 കിലോ കഞ്ചാവാണ് പൊലീസ് പിടികൂടിയത്. കൊടുവള്ളിയിലും പരിസരങ്ങളിലും കഞ്ചാവ് വില്‍പന സമീപകാലത്ത് സജീവമാണ്. ബസ്സ്റ്റാന്‍ഡ് പരിസരത്തത്തെുന്ന രണ്ട് ഏജന്‍റുമാര്‍ക്ക് കൈമാറാനായിരുന്നു അഷ്റഫിന്‍െറ ഉദ്ദേശ്യമെന്ന് സി.ഐ പറഞ്ഞു. മലബാറിലെ കഞ്ചാവിന്‍െറ മൊത്തവിതരണക്കാരനാണ് ഇയാള്‍. പ്രതിയെ ഞായറാഴ്ച വടകര നാര്‍കോട്ടിക് കോടതിയില്‍ ഹാജരാക്കും. എ.എസ്.ഐമാരായ വി.കെ. സുരേഷ്, വി.കെ. രാജീവന്‍, സി.എച്ച്. ഗംഗാധരന്‍, സി.പി.ഒമാരായ പി. ബിജു, ഷിബില്‍ ജോസഫ്, അബ്ദുല്‍ റഷീദ്, അനൂപ്, ശ്യാം, സന്തോഷ്, ഷിനു, നിഷാന്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.