ജില്ലയില്‍ മലമ്പനി ഭീതി വീണ്ടും

കോഴിക്കോട്: ജില്ലയില്‍ ഭീതിപരത്തി മലമ്പനി വീണ്ടും. തദ്ദേശീയരായ മൂന്ന് പേര്‍ക്കാണ് മലമ്പനി സ്ഥിരീകരിച്ചത്. വെള്ളയില്‍ രണ്ടുപേര്‍ക്കും മലാപ്പറമ്പില്‍ ഒരാള്‍ക്കുമാണ് മലമ്പനി സ്ഥിരീകരിച്ചത്. ഇതില്‍ രണ്ടുപേരില്‍ അപകടകാരികയായ ഫാള്‍സിപാരം വിഭാഗത്തില്‍പെട്ട രോഗാണുവും ഒരാളില്‍ വൈവാക്സ് രോഗാണുവുമാണ് കണ്ടത്തെിയത്. തലച്ചോറിനെ ബാധിച്ച് മരണംവരെ സംഭവിക്കാവുന്നതാണ് ഫാള്‍സിപാറം മലമ്പനി. ഇടവിട്ടുള്ള പനി, വിറയല്‍, ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി ഡി.എം.ഒ ആര്‍.എല്‍. സരിത അറിയിച്ചു. ജില്ലയിലെ പ്രധാന ഓഫിസര്‍മാര്‍ പങ്കെടുത്ത യോഗത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. ജില്ലാ സര്‍വൈലന്‍സ് ഓഫിസര്‍ ഡോ. എസ്.എന്‍. രവികുമാറിന്‍െറ നേതൃത്വത്തില്‍ ഡോ. അജിത്ത്, ജില്ലാ മലേറിയ ഓഫിസര്‍ പ്രകാശ് കുമാര്‍ എന്നിവര്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത സ്ഥലം സന്ദര്‍ശിച്ചു. ജില്ലാ വെക്ടര്‍ യൂനിറ്റിലെ ആരോഗ്യ പ്രവര്‍ത്തകര്‍ സ്ഥലത്ത് ഫീവര്‍ സര്‍വേ, സ്പ്രെയിങ്, ബോധവത്കരണ പരിപാടികള്‍ തുടങ്ങിയവ നടത്തുന്നുണ്ട്. മലമ്പനിക്കുള്ള ചികിത്സ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമാണ്. രക്തപരിശോധനയിലൂടെ രോഗം കണ്ടത്തൊന്‍ സാധിക്കും. രോഗലക്ഷണമുളളവര്‍ സ്വയംചികിത്സക്ക് വിധേയരാകാതെ ആരോഗ്യസ്ഥാപനങ്ങളിലത്തെി രക്തപരിശോധന നടത്തണമെന്നും ചികിത്സതേടണമെന്നും ഡി.എം.ഒ അറിയിച്ചു. മലമ്പനി പ്രതിരോധ ചികിത്സക്കായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ബീച്ച് ആശുപത്രിയില്‍ സജ്ജമാക്കിയിട്ടുണ്ട്. ഫോണ്‍: 9446088211.സ്വകാര്യ ആശുപത്രികളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മലമ്പനിക്കേസുകള്‍ ജില്ലാ മെഡിക്കല്‍ ഓഫിസില്‍ അറിയിക്കണമെന്ന് ഡി.എം.ഒ അറിയിച്ചു. ഫോണ്‍: 0495 2376063.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.