കോഴിക്കോട്: കോഴിക്കോടിന്‍െറ വസ്ത്രനിര്‍മാണ പാരമ്പര്യം തിരിച്ചുപിടിച്ച് നഗരത്തെ കുടുംബശ്രീ സഹായത്തോടെ വസ്ത്രനിര്‍മാണ ഹബ്ബാക്കിമാറ്റുമെന്ന് മന്ത്രി ഡോ. എം.കെ. മുനീര്‍. കുടുംബശ്രീ ജില്ലാമിഷന്‍ കോഴിക്കോട് സൗത് മണ്ഡലത്തില്‍ നടപ്പാക്കുന്ന വസ്ത്രമണ്ഡലം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഉടലെടുത്ത അപ്പാരല്‍ നിര്‍മാണയൂനിറ്റുകളുടെ കൂട്ടായ്മയാണ് ഈരംഗത്തും വനിതകളുടെ കൈയൊപ്പുചാര്‍ത്തുന്നത്. സംസ്ഥാനസര്‍ക്കാര്‍ ആവിഷ്കരിച്ച് തെരഞ്ഞെടുക്കപ്പെട്ട നിയമസഭാ നിയോജകമണ്ഡലങ്ങളില്‍ കുടുംബശ്രീയുടെ കീഴില്‍ നടപ്പാക്കുന്ന പ്രത്യേക ഉപജീവനപദ്ധതികളുടെ ഭാഗമായാണ് കോഴിക്കോട് സൗത് മണ്ഡലത്തില്‍ വസ്ത്രനിര്‍മാണ മേഖലയിലൂന്നി പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനസര്‍ക്കാരിന്‍െറ സഹായത്തോടെ മറ്റ് കമ്പനികളുമായുള്ള ഏകോപനത്തിനും കുടുംബശ്രീമിഷന്‍ ശ്രമിച്ചുവരുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി രണ്ടു വസ്ത്രനിര്‍മാണ യൂനിറ്റുകളും ജില്ലയിലെ ഇതര വസ്ത്രനിര്‍മാണ യൂനിറ്റുകള്‍ക്കുകൂടി സഹായകരമാകുന്ന രീതിയില്‍ മദര്‍ സാറ്റ്ലൈറ്റ് യൂനിറ്റുമാണ് ഉദ്ഘാടനം ചെയ്തത്. വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. പി.എം. നിയാസ് അധ്യക്ഷത വഹിച്ചു. മദര്‍-സാറ്റ്ലൈറ്റ് യൂനിറ്റുകളുടെ ഉദ്ഘാടനവും ആദ്യവില്‍പനയും യൂനിഫോം വിതരണവും മന്ത്രി നിര്‍വഹിച്ചു. സി.ഡി.എ ചെയര്‍മാന്‍ എന്‍.സി. അബൂബക്കര്‍ സംരംഭകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. സംസ്ഥാന പ്രോഗ്രാം ഓഫിസര്‍ ടി. ഷാഹുല്‍ഹമീദ്, സക്കീര്‍ ഹുസൈന്‍, ഐ. ഗിരീഷ്, ജോസഫ് റിബല്ളോ, പ്രശാന്ത് കളത്തിങ്ങല്‍, ബി.വി. മുഹമ്മദ് അഷറഫ്, പ്രമീള ദേവദാസ്, ശോഭന, വി.പി. രമ്യ, ബബിത, എന്‍.പി. ശ്രീജ, ടി. ഹേമലത എന്നിവര്‍ സംസാരിച്ചു. ജില്ലാമിഷന്‍ കോഓഡിനേറ്റര്‍ ടി.പി. മുഹമ്മദ് ബഷീര്‍ സ്വാഗതവും എ.ഡി.എം.സി ഇ.എ. അബൂതാഹിര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.