താമരശ്ശേരി: ആവിലോറയില്‍ ജനവാസപ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ക്രഷറും എം സാന്‍റ് യൂനിറ്റും അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. പൊടിശല്യവും ശബ്ദമലിനീകരണവും അസഹ്യമായതിന് പുറമെ പ്രദേശത്തെ കിണറുകളില്‍ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞതാണ് നാട്ടുകാരെ പ്രയാസത്തിലാക്കിയിരിക്കുന്നത്. നൂറോളം കുടുംബങ്ങള്‍ കുടിവെള്ളത്തിന് ആശ്രയിക്കുന്ന കളത്തില്‍തൊടുക ജലനിധി പദ്ധതിയുടെ തൊട്ടടുത്തുനിന്ന് പതിനായിരം ലിറ്റര്‍ വെള്ളമാണ് ദിനംപ്രതി ക്രഷര്‍ ആവശ്യത്തിന് ഊറ്റിയെടുക്കുന്നത്. തോടിന് ചേര്‍ന്നുള്ള തോട്ടില്‍ ക്രഷര്‍ യൂനിറ്റില്‍ നിന്ന് മാലിന്യം ഒഴുകിയത്തെി മഴക്കാലത്ത് ജലസ്രോതസ്സുകള്‍ മലിനമാക്കുന്നുമുണ്ട്. പള്ളിയുടെയും സമീപവീടുകളിലേയും ചുമരുകളില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. പ്രദേശത്തെ നൂറുമീറ്ററിനുള്ളില്‍ ഒമ്പതുവീടുകളും 700ാളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന പ്രൈമറി സ്കൂളും പള്ളിയും സ്ഥിതിചെയ്യുന്നുണ്ട്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി അനുമതി നിഷേധിച്ച ക്രഷറിന് പുതിയ ഭരണസമിതി വരുന്നതിന് തൊട്ടുമുമ്പായി ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ലൈസന്‍സ് ഏര്‍പ്പാടാക്കി നല്‍കിയതാണെന്ന് ക്രഷര്‍ വിരുദ്ധ ജനകീയ സമിതി കണ്‍വനര്‍ എ.കെ. ഹാരിസ്, ചെയര്‍മാന്‍ പി.കെ. അബ്ദുറസാഖ്, ട്രഷറര്‍ എ.കെ മൂസ എന്നിവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.