വടകര: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ പ്രവൃത്തി ആരംഭിച്ച മടപ്പള്ളി റെയില്‍വേ അണ്ടര്‍ബ്രിഡ്ജ് നിര്‍മാണം മുടങ്ങി. പ്രവൃത്തി അവസാനിക്കാനിരിക്കെ 22 ലക്ഷം രൂപ കൂടി വേണമെന്ന ആവശ്യവുമായി റെയില്‍വേ തന്നെ രംഗത്തത്തെിയതാണ് തലവേദനയായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പുതിയഫണ്ടിന്‍െറ ആവശ്യകതയെന്ത് എന്നതുള്‍പ്പെടെ അറിയുന്നതിന് റെയില്‍വേയോടു വിശദീകരണം ചോദിക്കുന്നതിന് ജില്ലാ കലക്ടര്‍ക്ക് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി. കത്തുനല്‍കിയിരിക്കയാണ്. പതിറ്റാണ്ടുകളായി നാട്ടുകാര്‍ ആവശ്യപ്പെടുന്ന ഒന്നായിരുന്നു മടപ്പള്ളിയില്‍ റെയില്‍വേ അണ്ടര്‍ബ്രിഡ്ജ്. കഴിഞ്ഞ കുറച്ചുകാലമായി നാട്ടുകാര്‍ രൂപവത്കരിച്ച ആക്ഷന്‍ കമ്മിറ്റിയുടെയും ഒഞ്ചിയം ഗ്രാമപഞ്ചായത്തിന്‍െറയും സംയുക്തമായ നീക്കത്തിലൂടെയാണ് നിര്‍മ്മാണത്തിനായുള്ള വഴി തെളിഞ്ഞത്. വിവിധ എം.പിമാരുടെ ഫണ്ടില്‍ നിന്നും ഒരുകോടി രൂപയാണ് പദ്ധതിക്കായി ലഭിച്ചിരിക്കുന്നത്. എം.പിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍ 50 ലക്ഷം, പി. രാജീവ് 30 ലക്ഷം, എം.പി. അച്യുതന്‍ 20 ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ചത്. വീണ്ടും തുക ആവശ്യപ്പെട്ടതോടെ എവിടെ നിന്ന് തുക കണ്ടത്തെുമെന്നറിയാതെ പ്രയാസത്തിലാണ് ഗ്രാമപഞ്ചായത്തും ജനപ്രതിനിധികളും. ബ്രിഡ്ജ് നിര്‍മാണ പ്രവൃത്തിയുടെ ശിലാസ്ഥാപനം 2014 ഒക്ടോബര്‍ 18നാണ് നടത്തിയത്. 2015 മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാകേണ്ടിയിരുന്ന പ്രവൃത്തി സാങ്കേതിക കാരണങ്ങളാല്‍ വൈകുകയായിരുന്നു. എന്നാലിപ്പോള്‍ 80 ശതമാനത്തിലേറെ പ്രവൃത്തിയും നടന്നുകഴിഞ്ഞു. തുടക്കം മുതല്‍ ബ്രിഡ്ജിന്‍െറ പ്രവൃത്തിക്ക് തുരങ്കം വെക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനം ചിലഭാഗത്തുനിന്നു നടക്കുന്നതായി ആക്ഷേപമുണ്ടായിരുന്നു. ഈറോഡിലെ സി.വി.എം കമ്പനിക്കാണ് നിര്‍മാണ ചുമതല. ബ്രിഡ്ജ് വരുന്നതോടെ പ്രദേശത്തിന്‍െറ മുഖച്ഛായ തന്നെ മാറുമെന്നാണ് പ്രതീക്ഷ. ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കടന്നുപോകാനുള്ള സൗകര്യം ഒരുക്കികൊണ്ടാണ് നിര്‍മിക്കുന്നത്. നിലവില്‍ നാദാപുരം, കുറ്റ്യാടി ഭാഗത്തുള്ളവര്‍ക്ക് ദേശീയപാതയിലത്തൊന്‍ വെള്ളികുളങ്ങര വഴി കൈനാട്ടിയിലത്തെണം. കിഴക്കന്‍ മേഖലയില്‍ നിന്ന് മടപ്പള്ളി ഗവ. കോളജില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുള്‍പ്പെടെ ഏറെ ദൂരം ചുറ്റിയാണ് സഞ്ചരിക്കുന്നത്. ചോമ്പാല്‍ ഹാര്‍ബര്‍, മടപ്പള്ളി ഗവ. കോളജ്, മടപ്പള്ളി ഗവ. ഗേള്‍സ്, ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി എന്നിവിടങ്ങളിലെത്തേണ്ട നൂറുകണക്കിനാളുകള്‍ക്ക് ബ്രിഡ്ജ് വരുന്നതോടെ ചുറ്റിക്കറങ്ങേണ്ട അവസ്ഥ ഒഴിവാകും. ഒഞ്ചിയം-എടക്കുന്നിലുള്ളവരുടെ യാത്രാദുരിതത്തിനും അറുതിയാവും. വെള്ളികുളങ്ങരയില്‍ നിന്നും മടപ്പള്ളിയിലേക്കുള്ള വഴിയില്‍ സ്ഥിരം വാഹനസര്‍വിസില്ല. ആവശ്യക്കാര്‍ പ്രത്യേക വാഹനം വിളിച്ചു യാത്രചെയ്യേണ്ട അവസ്ഥയാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് സ്ഥാപിച്ച ഒരാള്‍ക്ക് കടന്നുപോകാന്‍ മാത്രം കഴിയുന്ന വഴിയാണിപ്പോഴുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.