കൊടുവള്ളി: ടൗണിലും മാര്‍ക്കറ്റ് റോഡിലും ഉള്ള വിവിധ സ്ഥാപനങ്ങളില്‍നിന്നും ഓടയിലേക്ക് വന്‍തോതില്‍ മലിനജലം ഒഴുക്കുന്നത് ദുരിതമാകുന്നു. മലിനജലം കെട്ടിക്കിടന്ന് ദുര്‍ഗന്ധവും കൊതുകുശല്യവും രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കച്ചവടക്കാര്‍ ആരോഗ്യവകുപ്പിന് പരാതി നല്‍കി. ഇതേതുടര്‍ന്ന് മലിനജലം ഒഴുക്കുന്നവരെ കണ്ടത്തെി നടപടികള്‍ സ്വീകരിക്കുന്നതിനായി ഓടയുടെ മുകളിലിട്ട സ്ളാബുകള്‍ നീക്കി പരിശോധിക്കാന്‍ പൊതുമരാമത്ത് വകുപ്പിന്‍െറയും നഗരസഭാ അധികൃതരുടെയും സഹായം ആവശ്യപ്പെട്ടിരിക്കുകയാണ് ആരോഗ്യ വകുപ്പ് അധികൃതര്‍.മാര്‍ക്കറ്റ് റോഡിലെയും ടൗണ്‍ ഭാഗത്തെയും വിവിധ കച്ചവട സ്ഥാപനങ്ങളില്‍ നിന്നുമുള്ള മലിനജലം വലിയ പൈപ്പ് സ്ഥാപിച്ച് ഓടയിലേക്ക് ഒഴുക്കിവിടുകയാണ് ചെയ്യുന്നത്. ഇവിടങ്ങളിലെല്ലാം കോണ്‍ക്രീറ്റ് ചെയ്തും മറ്റും അടച്ചതിനാല്‍ പുറമെ നിന്ന് നോക്കിയാല്‍ മലിനജലം ഒഴുക്കുന്നത് ഒരു വിധത്തിലും കാണാന്‍ കഴിയില്ല. ഓടനിര്‍മാണ പ്രവൃത്തികള്‍ നടക്കുന്ന സമയത്ത് മാര്‍ക്കറ്റ് റോഡിലടക്കം പൈപ്പ് സ്ഥാപിച്ചതിനെതിരെ നേരത്തേ ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍, ഇതിനെതിരെ അന്ന് നടപടിയെടുക്കേണ്ടിയിരുന്ന പൊതുമരാമത്ത് അധികൃതര്‍ മൗനം പാലിച്ചതിനെ തുടര്‍ന്ന് മലിനജലം ഒഴുക്കാന്‍ സൗകര്യമൊരുക്കുകയാണുണ്ടായത്. ടൗണിലെ വിവിധ ഭാഗങ്ങളിലെ ഓടയിലെ ദുര്‍ഗന്ധംമൂലം കച്ചവടസ്ഥാപനങ്ങളില്‍ ഇരിക്കാന്‍പോലും കഴിയാത്ത സാഹചര്യം വന്നതിനെ തുടര്‍ന്ന് കഴിഞ്ഞദിവസമാണ് ആരോഗ്യവകുപ്പിന് പരാതി നല്‍കിയത്. തുടര്‍ന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വിവിധ കച്ചവടസ്ഥാപനങ്ങളില്‍ പരിശോധന നടത്തി. മലിനജലം ഒഴുക്കുന്ന സ്ഥാപനങ്ങളെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇത് ഉറപ്പുവരുത്തി കുറ്റക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ആരോഗ്യവകുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.