ഓണ്‍ലൈന്‍ ബാങ്കിങ്ങിലൂടെ 15 ലക്ഷം രൂപ തട്ടിയെടുത്തു

കോഴിക്കോട്: ഓണ്‍ലൈന്‍ ബാങ്കിങ്ങിലൂടെ 15 ലക്ഷം രൂപ തട്ടിയെടുത്തു. സ്വര്‍ണാഭരണങ്ങളില്‍ ഹാള്‍മാര്‍ക്ക് മുദ്രപതിപ്പിക്കുന്ന സ്ഥാപനത്തിന്‍െറ ബാങ്ക് അക്കൗണ്ടില്‍നിന്നാണ് പണം കവര്‍ന്നത്. കസബ പൊലീസ് കേസെടുത്തു. സ്ഥാപന ഉടമയുടെ മൊബൈല്‍ സിം കാര്‍ഡിന്‍െറ ഡ്യൂപ്ളിക്കേറ്റ് ഉണ്ടാക്കിയാണ് തട്ടിപ്പ്. കഴിഞ്ഞമാസം 20നാണ് തട്ടിപ്പ് നടന്നത്. 19ന് വൈകുന്നേരം മുതല്‍ ഉടമ വസന്ത് കെ. പാട്ടീലിന്‍െറ നമ്പര്‍ പ്രവര്‍ത്തന രഹിതമായി. ഡ്യൂപ്ളിക്കേറ്റ് നമ്പറെടുത്ത് മെസേജുകളും കോളുകളും ബ്ളോക് ചെയ്തു. തുടര്‍ന്ന് 21നാണ് യഥാര്‍ഥ സിം പ്രവര്‍ത്തനക്ഷമമായത്. എന്നാല്‍, 28ന് ബാങ്കില്‍ വിളിച്ച് ബാലന്‍സ് അന്വേഷിച്ചപ്പോഴാണ് പണം നഷ്ടമായത് സംബന്ധിച്ച് അറിയുന്നത്. 15 ലക്ഷത്തിലേറെ ഉണ്ടായിരുന്ന സ്ഥാനത്ത് ബാക്കിയുള്ളത് 395 രൂപ. തുടര്‍ന്ന് ബാങ്ക് നടത്തിയ അന്വേഷണത്തില്‍ 20ന് 15 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയതായി കണ്ടത്തെി. ഭോപാലിലും പശ്ചിമ ബംഗാളിലുമാണ് ഇടപാടുകള്‍ നടന്നത്. ഈ ദിവസം സിം കാര്‍ഡിലേക്കുള്ള മെസേജുകള്‍ ബ്ളോക് ചെയ്തതിനാല്‍ ഇടപാടുകള്‍ നടന്നത് അറിഞ്ഞില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.