എന്യൂമറേറ്ററെ മര്‍ദിച്ച സംഭവം: ലാബ് അസിസ്റ്റന്‍റിന് സസ്പെന്‍ഷന്‍

കോഴിക്കോട്: എസ്.ഐ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സഹോദരര്‍ സെന്‍സസിനത്തെിയ എന്യൂമറേറ്ററെ മര്‍ദിച്ച സംഭവത്തില്‍ ഒരാളെ സസ്പെന്‍ഡ് ചെയ്തു. ആഭ്യന്തരവകുപ്പിന് കീഴിലുള്ള റീജനല്‍ കെമിക്കല്‍ എക്സാമിനേഷന്‍ ലബോറട്ടറിയിലെ ലാബ് അസിസ്റ്റന്‍ഡ് ഇ. പ്രസന്നകുമാറിനെയാണ് ചീഫ് കെമിക്കല്‍ എക്സാമിനര്‍ സസ്പെന്‍ഡ് ചെയ്ത ഉത്തരവ് ഇ-മെയിലില്‍ കൈമാറിയത്. ചെമ്മങ്ങാട് എസ്.ഐയായിരുന്ന ഇ. ഉണ്ണികൃഷ്ണന്‍െറ സഹോദരനാണിയാള്‍. സെന്‍സസ് വിവരം ശേഖരിക്കുന്നതിനായി ഡിസംബര്‍ 29ന് ഒളവണ്ണയിലെ വീട്ടിലത്തെിയ എന്യൂമറേറ്റര്‍ കമ്പിളിപറമ്പ് എ.എം.യു.പി സ്കൂളിലെ ഹിന്ദി അധ്യാപകന്‍ ടി.പി. അബ്ദുറഹിമാനെ എസ്.ഐയും കുടുംബവും മര്‍ദിക്കുകയായിരുന്നു. ചെമ്മങ്ങാട് എസ്.ഐ ഇ. ഉണ്ണികൃഷ്ണന്‍, സഹോദരനും ആഭ്യന്തരവകുപ്പിന് കീഴിലുള്ള റീജനല്‍ കെമിക്കല്‍ എക്സാമിനേഷന്‍ ലബോറട്ടറിയിലെ ലാബ് അസിസ്റ്റന്‍റ് ഇ. പ്രസന്നകുമാര്‍, ഗുരുവായൂരപ്പന്‍ കോളജ് വിദ്യാര്‍ഥിയായ ഉണ്ണികൃഷ്ണന്‍െറ മകന്‍ എന്നിവര്‍ക്കെതിരെയാണ് നല്ലളം പൊലീസ് ഇന്ത്യന്‍ ശിക്ഷാ നിയമം 332ാം വകുപ്പ് പ്രകാരം കേസെടുത്തത്. എസ്.ഐയുടെ വീട്ടിലത്തെി സെന്‍സെസ് ഫോറത്തിലെ നിര്‍ദേശപ്രകാരം വിവരങ്ങള്‍ ആരാഞ്ഞ അധ്യാപകനോട് പ്രസന്നകുമാര്‍ തട്ടിക്കയറുകയായിരുന്നു. അവിടെനിന്ന് വിവര ശേഖരണം നിര്‍ത്തി അടുത്ത വീട്ടിലേക്ക് പോയി. മൂന്ന് പേരും ഇവിടെയത്തെി അധ്യാപകനെ മര്‍ദിക്കുകയായിരുന്നു. എസ്.ഐക്കെതിരെ കേസെടുത്തത് സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവി കണ്ണൂര്‍ റെയ്ഞ്ച് ഐ.ജി ദിനേന്ദ്ര കശ്യപിന് കൈമാറിയ പ്രത്യേക റിപ്പോര്‍ട്ടില്‍ എസ്.ഐക്കെതിരെ സസ്പെന്‍ഷന്‍ നടപടിക്ക് ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ ഇവരെ അറസ്റ്റ് ചെയ്യാന്‍പോലും നടപടി ഉണ്ടായില്ല. കേസെടുത്തശേഷവും പ്രസന്നകുമാര്‍ ഓഫിസില്‍ ഹാജര്‍ വെച്ചതായും ആരോപണമുയര്‍ന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.