കോഴിക്കോട്: തത്സമയ സംപ്രേഷണത്തിന്‍െയും വാട്സ്ആപ്പിന്‍െറയും സാങ്കേതികയുഗത്തിലും പഴയ റേഡിയോ കമന്‍ററിക്കാലം ഓര്‍ക്കുകയാണ് കോഴിക്കോടിന്‍െറ കളിയെഴുത്തുകാരന്‍. നഗരത്തിലെ പഴയ ഫുട്ബാള്‍ ആവേശം പങ്കുവെക്കാന്‍ കോഴിക്കോട് റേഡിയോ സ്റ്റേഷനില്‍ പ്രത്യേക ബുള്ളറ്റിന്‍ പ്രക്ഷേപണം ചെയ്തതിന്‍െറ സ്മരണയില്‍ ഭാസി മലാപ്പറമ്പ് വീണ്ടും നാഗ്ജി പ്രസ് ബോക്സില്‍ വന്നു. ലോകക്കപ്പ് ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്ത പരിചയസമ്പത്തുമായി വീണ്ടും നാഗ്ജി ഇന്‍റര്‍നാഷനല്‍ ക്ളബ് ഫുട്ബാളിനത്തെുമ്പോള്‍ കേളീശൈലിയിലും ആസ്വാദനരീതിയിലും വന്ന മാറ്റം അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സേട്ട് നാഗ്ജി ടൂര്‍ണമെന്‍റ് തുടങ്ങി തൊട്ടടുത്ത വര്‍ഷം മുതല്‍ പൊടിമണ്ണ് പറക്കുന്ന മാനാഞ്ചിറയിലെ മൈതാനിയില്‍ കളി കാണാന്‍ തുടങ്ങിയതാണ് ആ പഴയ സ്കൂള്‍ വിദ്യാര്‍ഥി. 1958 ഡിസംബറില്‍ കോര്‍പറേഷന്‍ സ്റ്റേഡിയം ഉദ്ഘാടനദിവസം നടന്ന പോളിടെക്നിക്കും ചാലഞ്ചേഴ്സും തമ്മിലുള്ള കളിയില്‍ സ്റ്റോപ്പര്‍ ബാക്കായതും 74കാരന്‍െറ കാലുകള്‍ ഓര്‍ക്കുന്നുണ്ട്. ഇന്ത്യന്‍ ഫുട്ബാളിന്‍െറ പുരോഗതിക്ക് സഹായകമായ നാഗ്ജി ഉള്‍പ്പെടെയുള്ള പഴയകാല ടൂര്‍ണമെന്‍റുകള്‍ പലതും നിലച്ചു. പകരം വന്നവയിലാണെങ്കില്‍ ഇന്ത്യയിലെയൊ കേരളത്തിന്‍െറയൊ ടീമുകള്‍ക്ക് പ്രാധാന്യമില്ല -ഭാസിയുടെ കളിയോര്‍മകളില്‍ നിരാശ. കേരളത്തില്‍മാത്രം ഏഴോളം ടൂര്‍ണമെന്‍റുകളുണ്ടായിരുന്നു അന്ന്. കോയമ്പത്തൂരിലും തിരുച്ചിറപ്പള്ളിയിലും മറ്റുമായി ഒരുവര്‍ഷം ശരാശരി 12 കളി നടന്നിരുന്ന കാലം. പരസ്പരം ഏറ്റുമുട്ടി കളിപഠിക്കാനുള്ള അന്നത്തെ അവസരം ഇന്നില്ല. വിദേശികളുടെ കളി ഏതുസമയവും ടി.വിയില്‍ കാണാമെന്നിരിക്കെ ഗാലറിയിലിരുന്ന് കളി കാണാന്‍ കാണികള്‍ക്കും താല്‍പര്യമുണ്ടാവില്ളെന്ന് ഭാസി. ലാറ്റിനമേരിക്കന്‍ ക്ളബ് കളിക്കാരുടെ പേരും കളിക്കുന്ന പൊസിഷന്‍പോലും അറിയുന്നവരാണ് ഇന്നത്തെ കാണികള്‍. അവര്‍ കളികാണുന്നതില്‍നിന്ന് ഏറെ വ്യത്യസ്തമായിരുന്നു റേഡിയോയിലൂടെ മാത്രം ഫുട്ബാളിനെ അറിഞ്ഞിരുന്ന പഴയ തലമുറയുടെ കളിയാവേശം.കോഴിക്കോട് നഗരമെന്നാല്‍ വലിയങ്ങാടിയും പാളയവും മിഠായിത്തെരുവും മാത്രമായിരുന്ന കാലത്തായിരുന്നു അന്ന് ടൂര്‍ണമെന്‍റുകള്‍. മലാപ്പറമ്പില്‍നിന്നും കോഴിക്കോട്ടേക്ക് നാലു ബസ് മാത്രമുണ്ടായിരുന്ന കാലം. മലപ്പുറത്തുനിന്നും കണ്ണൂരില്‍നിന്നും ജീപ്പ് വാടകക്കെടുത്ത് കളി കാണാനത്തെിയവരെല്ലാം ചേര്‍ന്നാലും 5000 പേര്‍. അത്രയുമായാല്‍ അന്ന് ഗാലറി നിറയുമായിരുന്നു. ജില്ലയുടെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍നിന്നുള്ളവര്‍ നടന്നുവന്നായിരുന്നു കളി കണ്ടിരുന്നത് -അദ്ദേഹം ഓര്‍ക്കുന്നു. സി.കെ. പത്മനാഭനും ടി. ദാമോദരനും കഴിഞ്ഞാല്‍ കോഴിക്കോട് ആകാശവാണിയിലെ അഞ്ചു മിനിറ്റ് പ്രത്യേക ഫുട്ബാള്‍ ബുള്ളറ്റിന്‍ പറയാനുള്ള അവസരം ഭാസിക്കായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.