കോഴിക്കോട്: മൂന്നാമത് ഗ്ളോബല്‍ ആയുര്‍വേദ ഫെസ്റ്റിന് സ്വപ്നനഗരിയില്‍ തുടക്കമായി. ശ്രീലങ്കന്‍ ആരോഗ്യമന്ത്രി ഡോ. രജിത സേനാരത്നെ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആയുര്‍വേദ എക്സ്പോ ഉദ്ഘാടനം ചെയ്തു. ആയുര്‍വേദ ഒൗഷധ ചികിത്സയുടെ കാര്യത്തില്‍ ഏറ്റവും സമ്പന്നവും അഭിമാനകരവുമായ പാരമ്പര്യമാണ് കേരളത്തിനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ആയുര്‍വേദരംഗത്ത് ശ്രീലങ്കയും കേരളവുമായി സഹകരണമുണ്ടാവണമെന്ന് ശ്രീലങ്കന്‍ ആരോഗ്യമന്ത്രി ഡോ. രജിത സേനാരത്നെ പറഞ്ഞു. ആയുര്‍വേദത്തെ വളരെ ഗൗരവമായാണ് ശ്രീലങ്ക കാണുത്. എന്നാല്‍, ഈരംഗത്ത് കേരളത്തിന്‍െറ അറിവ് വിലപ്പെട്ടതാണ്. ഇത് പരസ്പരം കൈമാറ്റംചെയ്യാന്‍ അവസരമുണ്ടായല്‍ വലിയമാറ്റങ്ങളുണ്ടാക്കാം. ചികിത്സാരീതിയില്‍ അലോപ്പതി ആയുര്‍വേദത്തിന് മുകളിലായതോടെ വലിയ ദുരന്തമാണ് ലോകത്തെങ്ങുംപോലെ ശ്രീലങ്കയിലും ഉണ്ടാക്കുന്നത്. ഇതിന് മാറ്റം വരണമെങ്കില്‍ കേരളത്തെപോലുള്ള സംസ്ഥാനവുമായി സഹകരണമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കെ.പി. മോഹനന്‍ അധ്യക്ഷത വഹിച്ചു. തിങ്കളാഴ്ച വൈകുന്നേരം ആറിന് നടക്കുന്ന ആയുര്‍വേദ ഐക്യദാര്‍ഢ്യസമ്മേളനം എം.ടി. വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി നാലുവരെയാണ് ഫെസ്റ്റ്. ഫെബ്രുവരി രണ്ടിന് നടക്കുന്ന വിഷന്‍ കോണ്‍ക്ളേവ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ദേശീയ ആയുഷ് മന്ത്രി ശ്രീപദ് യസ്സോ നായിക് മുഖ്യാതിഥിയായിരിക്കും. ആയുര്‍വേദ പ്രദര്‍ശനത്തില്‍ രാജ്യത്തിനകത്തും പുറത്തും ഖ്യാതിനേടിയ 500 സ്ഥാപനങ്ങള്‍ സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്. 3000 ചതുരശ്ര അടി സ്ഥലത്ത് മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഒരുക്കുന്ന ഹോര്‍ത്തൂസ് മലബാറിക്കസ് പ്രദര്‍ശനം ശ്രദ്ധേയമാണ്. ആയുര്‍വേദത്തിന്‍െറ ഉല്‍പത്തിയും വികാസവും ഭാവി സാധ്യതകളും മുഖ്യസംഘടാകരായ സെന്‍റര്‍ ഫോര്‍ ഇന്നവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ ദൃശ്യവത്കരിക്കും. റഷ്യയില്‍നിന്നുള്ള സാമൂഹികപ്രവര്‍ത്തക അനീറ്റ കാര്‍ലിയോ അര്‍ക്കയെ ചടങ്ങിലാദരിച്ചു. ശ്രീലങ്കന്‍ സെന്‍ട്രല്‍ പ്രോവിന്‍സിന്‍െറ ആരോഗ്യമന്ത്രി ബണ്ഡുല സെനാരത് ബണ്ഡാര യെനഗാമെ, മേയര്‍ വി.കെ.സി. മമ്മദ്കോയ, എം.കെ. രാഘവന്‍ എം.പി, എം.പി. അബ്ദുസ്സമദ് സമദാനി എം.എല്‍.എ, മുന്‍കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, പി.വി. ഗംഗാധരന്‍, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, സംഘാടകസമിതി ചെയര്‍മാന്‍ ഡോ. മാധവന്‍കുട്ടി വാര്യര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.