ജൈവ നെല്‍കൃഷി: നിലമൊരുക്കല്‍ തുടങ്ങി

കോഴിക്കോട്: സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ സഹായത്തോടെ ലോക തണ്ണീര്‍ത്തട ദിനാചരണത്തിന്‍െറ ഭാഗമായി കാളാണ്ടിത്താഴം ദര്‍ശനം സാംസ്കാരിക വേദി ആരംഭിക്കുന്ന ജൈവ നെല്‍കൃഷിക്കുള്ള ശ്രമദാനം ആരംഭിച്ചു. വിരുപ്പില്‍ കാവില്ലത്തുതാഴം വയലിലെ 80 സെന്‍റ് സ്ഥലത്തെ ശ്രമദാനം ഓര്‍ഗാനിക് ഫാര്‍മേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന എക്സി. അംഗം സി.പി. കോയ ഉദ്ഘാടനം ചെയ്തു. ദര്‍ശനം ഗ്രന്ഥശാല പ്രസിഡന്‍റ് എ. വിഷ്ണു നമ്പൂതിരി അധ്യക്ഷത വഹിച്ചു. കെ.പി. ജഗന്നാഥന്‍, എ. ശിവകുമാര്‍, പ്രോഗ്രാം കോഓഡിനേറ്റര്‍ എം.കെ. സജീവ് കുമാര്‍, വിവിധ റെസി. അസോസിയേഷന്‍ പ്രതിനിധികളായ പി.കെ. ദയാനന്ദന്‍, കെ.കെ. സുകുമാരന്‍, ടി.കെ. സുനില്‍കുമാര്‍, പി.ടി. സന്തോഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കുട്ടികള്‍ വരച്ച തെരഞ്ഞെടുത്ത പരിസ്ഥിതി ചിത്രങ്ങളുടെയും പ്രമുഖ ചിത്രകാരന്മാരുടെ തണ്ണീര്‍ത്തട പെയിന്‍റിങ്ങുകളുടെയും പ്രദര്‍ശനം തിങ്കളാഴ്ച വൈകീട്ട് നാലിന് കാളാണ്ടിത്താഴം ദര്‍ശനം എം.എന്‍. സത്യാര്‍ഥിഹാളില്‍ എം.എ. ബേബി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഏഴിന് ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക് വിത്തുവിതച്ച് നെല്‍കൃഷിക്ക് തുടക്കമിടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.