കക്കോടി: വിവിധ ഭാഗങ്ങളില്‍നിന്നത്തെിയ ആയിരങ്ങളെ സാക്ഷി നിര്‍ത്തി ഫ്ളഡ് ബാങ്ക് ബൈപാസ് റോഡിന്‍െറ ഉദ്ഘാടനം വി.എസ്. അച്യുതാനന്ദന്‍ നിര്‍വഹിച്ചു. ഞായറാഴ്ച വൈകീട്ട് നാലിന് എ.കെ. ശശീന്ദ്രന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ നടന്ന ഉദ്ഘാടനവേള നാടിന്‍െറ ആഘോഷമായി മാറി. ഇരുപത്തഞ്ചു വര്‍ഷത്തോളം ജനങ്ങള്‍ കൊണ്ടുനടന്ന ആഗ്രഹത്തിന്‍െറ സാക്ഷാത്കാരമായിരുന്നു ഉദ്ഘാടന ചടങ്ങ്. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന കക്കോടി ബസാറിലെ ഗതാഗതക്കുരുക്ക് അതിരൂക്ഷമായിരുന്നു. ബൈപാസ് കക്കോടിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് വി.എസ് പ്രത്യാശിച്ചു. കാലവും ജീവിതസാഹചര്യവും മാറുകയും ജനങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്നു. എന്നാല്‍, റോഡുകളുടെ അപര്യാപ്തത തുടരുകയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ മേല്‍പാലങ്ങളും ബൈപാസുകളും അനിവാര്യമാണ്- വി.എസ് പറഞ്ഞു. 600 മീറ്റര്‍ നീളത്തിലും 5.4 മീറ്റര്‍ വീതിയിലുമുള്ള ബൈപാസിന് എ.കെ. ശശീന്ദ്രന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 1.14 കോടി രൂപയാണ് ചെലവഴിച്ചത്. ജനങ്ങളുടെ ആഗ്രഹങ്ങള്‍ക്കൊപ്പമാണ് എ.കെ. ശശീന്ദ്രന്‍ എം.എല്‍.എയെന്നും 2.5 കോടി രൂപ ചെലവഴിച്ച് മൂട്ടോളി-കുരുവട്ടൂര്‍ റോഡിന്‍െറ നവീകരണത്തിന് ശശീന്ദ്രന്‍ എം.എല്‍.എ കാണിച്ച സേവന തല്‍പരത പ്രശംസനീയമാണെന്നും വി.എസ് ചൂണ്ടിക്കാട്ടി. ജലസേചന വകുപ്പാണ് ബൈപാസിന്‍െറ നിര്‍മാണ ചുമതല വഹിച്ചത്. എ.ജി. ഉണ്ണികൃഷ്ണന്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം ജുമൈലത്ത്, ചേളന്നൂര്‍ ബ്ളോക് പ്രസിഡന്‍റ് ഒ.പി. ശോഭന, അംഗങ്ങളായ പി. ശോഭീന്ദ്രന്‍, കവിത മനോജ്, കക്കോടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി. ഷാഹിദ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ കെ.കെ. ചോയിക്കുട്ടി, മേലാല്‍ മോഹനന്‍, വാര്‍ഡ് അംഗം വിജില, പഞ്ചായത്ത് സെക്രട്ടറി സി. മുരളീധരന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്‍റുമാരായ യു. ദാമോദരന്‍ മാസ്റ്റര്‍, സുജ അശോകന്‍, എം.എ. സിറാജ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം. ആലിക്കോയ മാസ്റ്റര്‍, കെ. ചന്ദ്രന്‍ മാസ്റ്റര്‍, മാമ്പറ്റ ശ്രീധരന്‍, ഇ.എം. ഗിരീഷ്കുമാര്‍, അബ്ദുല്‍സമദ്, വിനീത് കക്കോടി, ടി. ഹസന്‍ എന്നിവര്‍ സംബന്ധിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം. രാജേന്ദ്രന്‍ സ്വാഗതവും ജലസേചനവകുപ്പ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ പി. അജിത്കുമാര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.