വടകര: താലൂക്കിന്‍െറ വിവിധ ഭാഗങ്ങളില്‍ ഉത്സവം നടന്നുകൊണ്ടിരിക്കെ ക്ഷേത്രോത്സവ പറമ്പുകള്‍ രാഷ്ട്രീയ പകപോക്കലിന് വേദിയാവുമെന്ന പ്രചാരണം ശക്തമാകുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റുമാണ് ഉത്സവ പറമ്പില്‍ പ്രതികാരം ചെയ്യുമെന്ന രീതിയില്‍ പ്രചാരണം നടക്കുന്നത്. കഴിഞ്ഞ കുറച്ചുകാലമായി താലൂക്കിന്‍െറ വിവിധ ഭാഗങ്ങളില്‍ ചെറുതും വലുതുമായ രാഷ്ട്രീയ സംഘര്‍ഷം നടക്കുന്നുണ്ട്. പലയിടത്തും സര്‍വകക്ഷി ഇടപെടലിലൂടെയും മറ്റും താല്‍ക്കാലിക സമാധാനം വീണ്ടെടുത്തിട്ടുണ്ട്. എന്നാല്‍, സംഘര്‍ഷത്തില്‍ പങ്കാളികളായവര്‍ വിട്ടുവീഴ്ചക്കില്ളെന്ന സൂചനയാണ് ഇത്തരം പ്രചാരണത്തിന്‍െറ പിന്നിലുള്ളതെന്ന് പറയപ്പെടുന്നു. ഇക്കാര്യം നേരത്തേതന്നെ പൊലീസ് ഇന്‍റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് ചെയ്തതായാണ് അറിയുന്നത്. ചോമ്പാല്‍, വടകര, എടച്ചേരി, നാദാപുരം, വളയം, കുറ്റ്യാടി പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ അടുത്തിടെ നിരവധി രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നടന്നിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍ പലയിടത്തും ഭരണകക്ഷി സ്വാധീനം ഉപയോഗിച്ച് പ്രതികളെ പിടികൂടുന്നില്ളെന്ന ആക്ഷേപം യു.ഡി.എഫിനുണ്ട്. ഒഞ്ചിയം, ഏറാമല, അഴിയൂര്‍, കോട്ടപള്ളി, മണിയൂര്‍, തിരുവള്ളൂര്‍, ആയഞ്ചേരി എന്നിവിടങ്ങളില്‍ നടന്ന രാഷ്ട്രീയ സംഘര്‍ഷത്തില്‍ പൊലീസ് പക്ഷപാതപരമായി പെരുമാറുന്നുവെന്നാരോപിച്ച് പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചുള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികള്‍ നടന്നിരുന്നു. ഇത്തരം സ്ഥലങ്ങളിലെല്ലാം പക അണയാതെ കിടക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച അഴിയൂര്‍ മേഖലയില്‍ സി.പി.എം, മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ ചുവരെഴുത്തിനെ ചൊല്ലിയുള്ള തര്‍ക്കം വെട്ടിപ്പരിക്കേല്‍പിക്കുന്നതിലേക്ക് നയിച്ചു. ഒഞ്ചിയം, ഏറാമല, അഴിയൂര്‍, ചോറോട് പഞ്ചായത്തുകളില്‍ ആര്‍.എം.പി.ഐ, സി.പി.എം പ്രവര്‍ത്തകര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പതിവാണ്. പലപ്പോഴും വാഹനങ്ങള്‍ക്കു നേരെ അക്രമം, തീവെപ്പ് എന്നിവ നടക്കുന്നു. മിക്കയിടത്തും ചുവരെഴുത്ത് തീര്‍ക്കുന്ന തലവേദന ഏറെയാണ്. പൊതുസ്ഥലത്തെ ചുവരെഴുത്ത് നീക്കംചെയ്യുന്നതിന് പൊലീസ് ചില പദ്ധതികള്‍ ആസൂത്രണം ചെയ്തെങ്കിലും നടന്നില്ല. റോഡുകള്‍ പോലും രാഷ്ട്രീയ ശക്തി തെളിയിക്കുന്നതിനുള്ള ചുവരെഴുത്തു കേന്ദ്രമായി മാറുന്നത് ഏറെ ഗൗരവത്തോടെ കാണണമെന്നാണ് പൊതുവായ ആവശ്യം. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ചില ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍തന്നെ പൊലീസിനെ സമീപിച്ചതായി അറിയുന്നുണ്ട്. ഇത്, കണക്കിലെടുത്ത് ഷാഡോ പൊലീസിനെയും പ്രത്യേക യൂനിറ്റിനെയും ക്ഷേത്രോത്സവത്തിന് നിയോഗിക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.