മലയോര ഹൈവേ തടസ്സപ്പെടുത്തരുത് –ജനകീയസമിതി

താമരശ്ശേരി: സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലൂടെ കടന്നുപോകുന്ന മലയോര ഹൈവേയുടെ മലപ്പുറം-ചമല്‍- തലാട് ലിങ്ക് റോഡ് തടസ്സപ്പെടുത്താനുള്ള നീക്കത്തില്‍നിന്ന് പിന്തിരിയണമെന്ന് റോഡ് വികസന ജനകീയ സമിതി ആവശ്യപ്പെട്ടു. റോഡ് നിര്‍മിക്കുമ്പോള്‍ വീടും കിണറുകളും മതിലും നഷ്ടപ്പെടുന്നവര്‍ക്ക് പൊതുമരാമത്ത് വകുപ്പ് പുനര്‍നിര്‍മിച്ചു നല്‍കുമെന്ന് ഉറപ്പുനല്‍കിയിട്ടുള്ളതാണ്. വസ്തുതകള്‍ ഇതായിരിക്കെ ചില വികസനവിരോധികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് റോഡ് വികസനത്തിനെതിരെ കുപ്രചാരണം നടത്തുകയാണ്. നാടിന്‍െറ വികസനത്തിനായി എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് ജനകീയസമിതി ആവശ്യപ്പെട്ടു. നിര്‍ദിഷ്ട റോഡിന്‍െറ കേളന്‍മൂല വരെയുള്ള 4.200 കി.മി റോഡ് 10 മീറ്റര്‍ വീതിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചതാണ്. ഇതിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ അപവാദ പ്രചാരണം നടത്തുന്നതില്‍ പ്രതിഷേധിച്ച് ചമലില്‍ പ്രകടനവും പൊതുയോഗവും നടത്തി. പി.കെ. ദിനേശന്‍, ഇ.കെ. അഗസ്റ്റിന്‍, എന്‍.പി. കുഞ്ഞാലിക്കുട്ടി, കെ.വി. സെബാസ്റ്റ്യന്‍, എന്‍.കെ. വേലായുധന്‍, സി.കെ. അലി എന്നിവര്‍ സംസാരിച്ചു. വി.ജെ. ഇമ്മാനുവല്‍, അനില്‍ ജോര്‍ജ്, സി.കെ. മുഹമ്മദ്, എം. അബ്ദുല്‍ സലാം എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.