കോഴിക്കോട്: ജില്ലയിലെ മൂന്ന് പിന്നാക്ക പഞ്ചായത്തുകള്‍ക്ക് ജനോപകാരപ്രദമായ പദ്ധതികള്‍ക്കായി രണ്ടു കോടി വീതമുള്ള ബൃഹത്പദ്ധതികള്‍ക്ക് അംഗീകാരമായി. ലോകബാങ്കിന്‍െറ സഹായത്തോടെ തദ്ദേശ സ്ഥാപനങ്ങളുടെ കാര്യശേഷി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2011ല്‍ തുടക്കമായ കെ.എല്‍.ജി.എസ്.ഡി.പി പദ്ധതി പ്രകാരമാണ് ആറ് കോടിയുടെ പദ്ധതിക്ക് ജില്ല ആസൂത്രണസമിതി അംഗീകാരം നല്‍കിയത്. അരിക്കുളം, കായണ്ണ, കൂത്താളി ഗ്രാമപഞ്ചായത്തുകള്‍ക്കാണ് രണ്ടു കോടി വീതം അനുവദിച്ചത്. പദ്ധതിക്കായി നവംബര്‍ 30ലെ ഉത്തരവ് പ്രകാരം ലോകബാങ്ക് വിഹിതത്തിന്‍െറ രണ്ടാം ഗഡുവായി 63 ഗ്രാമപഞ്ചായത്തുകള്‍ക്കും അഞ്ച് നഗരസഭകള്‍ക്കുമായി 2,62,72,397 രൂപയുടെ പദ്ധതിക്കും അംഗീകാരം നല്‍കി. റവന്യൂ വരുമാനം കുറഞ്ഞതും മുന്‍വര്‍ഷങ്ങളില്‍ മികച്ച നിലയില്‍ പദ്ധതി വിഹിതം ചെലവഴിച്ച് സ്വരാജ് ട്രോഫി നേടിയ പഞ്ചായത്തുകളെയാണ് പിന്നാക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. സംസ്ഥാനത്താകമാനം 40 പഞ്ചായത്തുകളാണ് ഈ പട്ടികയിലുള്ളത്. അരിക്കുളം പഞ്ചായത്ത് സമര്‍പ്പിച്ച വിശദ പദ്ധതിരേഖയില്‍ (ഡി.പി.ആര്‍) പാലിയേറ്റീവ് കേന്ദ്രം, ഹോമിയോ ആശുപത്രി, രണ്ട് അംഗനവാടി, മൂന്ന് പഞ്ചായത്ത് റോഡ് എന്നിവ ഉള്‍പ്പെടുന്നു. പഞ്ചായത്തിലെ മുഴുവന്‍ പേര്‍ക്കും കുടിവെള്ളമത്തെിക്കുന്ന ബൃഹത് പദ്ധതിയാണ് കായണ്ണയിലേത്. ആയുര്‍വേദ ആശുപത്രി, കൃഷിഭവന്‍, സ്കൂള്‍ കെട്ടിടം തുടങ്ങിയവയാണ് കൂത്താളി പഞ്ചായത്തിന്‍െറ പദ്ധതി. കെ.എല്‍.ജി.എസ്.ഡി.പി കാലാവധി അവസാനിക്കുന്ന അടുത്ത മാര്‍ച്ച് 31നകം സ്പില്‍ ഓവറാകാതെ പദ്ധതി പൂര്‍ത്തിയാക്കണം. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വിധത്തിലുള്ള വികസന പദ്ധതികളായിരിക്കണമെന്നും നിബന്ധനയുണ്ട്. ജില്ലയിലെ 70 പഞ്ചായത്തുകളില്‍ വാര്‍ഷിക പ്രവര്‍ത്തന വിലയിരുത്തലില്‍ അംഗീകാരം നേടാനാവാത്ത ഏഴ് പഞ്ചായത്തുകള്‍ക്ക് ഈ പദ്ധതിയില്‍ ആനുകൂല്യമില്ല. ഏഴ് നഗരസഭകളില്‍ വടകര, കൊടുവള്ളി എന്നിവ ഒഴികെയുള്ള അഞ്ചെണ്ണത്തിനാണ് പദ്ധതിവിഹിതം അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.