കൊടുവള്ളി: വേനല്‍ച്ചൂട് കനക്കുംമുമ്പേ ജലക്ഷാമം രൂക്ഷമായ പൂനൂര്‍ പുഴയിലെ വാവാട് പൂക്കാട്ടുകടവില്‍ തടയണ നിര്‍മിച്ചു. സഫലം ജലനിധി കുടിവെള്ള പദ്ധതി ഗുണഭോക്താക്കളുടെ കൂട്ടായ്മയിലാണ് തടയണ നിര്‍മിച്ചത്. വര്‍ഷങ്ങള്‍ക്കുമുമ്പ് ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച തടയണ തകര്‍ന്നതിനെ തുടര്‍ന്ന് ചീപ്പ് സ്ഥാപിച്ച് വെള്ളം കെട്ടിനിര്‍ത്താന്‍ കഴിയില്ല. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം ‘മാധ്യമം’ വാര്‍ത്ത നല്‍കിയിരുന്നു. നഗരസഭയിലെ കുന്നുമ്മല്‍, തൈപ്പൊയില്‍, കുണ്ടച്ചാല്‍, വടുവന്‍കണ്ടി, പൂക്കാട്ട് വാടിക്കല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഇപ്പോള്‍ തന്നെ പുഴയില്‍ നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. പ്രദേശത്തെ കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചിട്ടുണ്ട്. നിലവിലെ തടയണ അറ്റകുറ്റപ്പണി നടത്താനാവശ്യമായ ഫണ്ട് അനുവദിക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്. തടയണ നിര്‍മാണ പ്രവൃത്തികളുടെ ഉദ്ഘാടനം കൗണ്‍സിലര്‍ പ്രീത നിര്‍വഹിച്ചു. വി.കെ. അബ്ദുഹാജി അധ്യക്ഷത വഹിച്ചു. ടി.വി. ആലിക്കുട്ടി, അഷ്റഫ് വാവാട്, ഹംസ, കെ. ഉസ്സയിന്‍കുട്ടി, വി.ടി. അബ്ദുറഹ്മാന്‍, വി.ടി. അബ്ദു, എന്‍.പി. രാധാകൃഷ്ണന്‍, ടി.ഒ. ശ്രീധരന്‍, കെ. കാതിരി, കെ. മുഹമ്മദ്. പി. അനസ്, ടി.പി. അമ്മദ് കോയ, മജീദ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.