കോഴിക്കോട്: നഗരശുചീകരണത്തിന്‍െറയും പരിസ്ഥിതി സംരക്ഷണത്തിന്‍െറയും പ്രാധാന്യം ഉയര്‍ത്തി നഗരത്തില്‍ സഞ്ചാരികളുടെ സൈക്കിള്‍ റാലിയും ബോധവത്കരണ ക്ളാസും. ഫേസ്ബുക്ക് കൂട്ടായ്മയായ സഞ്ചാരി കോഴിക്കോട് യൂനിറ്റിന്‍െറ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു ടീം മലബാര്‍ റൈഡേഴ്സുമായി സഹകരിച്ച് ക്രിസ്മസ് ദിനത്തില്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചത്. ‘ശുചിത്വ നഗരം ഹരിത നഗരം’ സന്ദേശമുയര്‍ത്തി കോഴിക്കോട് ബീച്ചില്‍നിന്ന് ആരംഭിച്ച റാലി നഗരം ചുറ്റി സരോവരം ബയോപാര്‍ക്ക് പരിസരത്ത് സമാപിച്ചു. ഹമീദലി വാഴക്കാട് നേതൃത്വം നല്‍കി. പരിസ്ഥിതി സംരക്ഷണത്തിന്‍െറ പ്രാധാന്യം അറിയിച്ചുകൊണ്ടുള്ള പ്ളക്കാര്‍ഡുകളും വഹിച്ചായിരുന്നു യാത്ര. സരോവരത്ത് കേക്ക് മുറിച്ച് സഞ്ചാരി വാര്‍ഷികം ആഘോഷമാക്കി. എഴുത്തുകാരന്‍ പി.കെ. പാറക്കടവ് മുഖ്യാതിഥിയായിരുന്നു. സാഹിര്‍ അബ്ദുല്‍ ജബ്ബാര്‍, ഷൈനീജ് റഹ്മാന്‍, ഇംറാന്‍ കോഹിനൂര്‍, സാഹിര്‍ ബാബു, സി.പി. അതുല്‍, കെ. കൃഷ്ണന്‍കുട്ടി, ഡോ. അതീക്ക്, സുനീഷ്, പ്രവീണ്‍ സോമന്‍, അഖില്‍ കക്കോടി, സിറാജ്, ബിജോയ് ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.