കോഴിക്കോട്: ജില്ലയിലെ പ്രധാന വാറ്റുകേന്ദ്രമായ കൊയിലാണ്ടി കീഴരിയൂര്‍ മൈക്രോവേവ് മലയില്‍നിന്ന് കോഴിക്കോട് എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് ആന്‍റി നാര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡ് നടത്തിയ റെയ്ഡില്‍ 2000 ലിറ്റര്‍ വാഷും 35 ലിറ്റര്‍ ചാരായവും കണ്ടെടുത്തു. എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് ആന്‍ഡ് ആന്‍റി നാര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ പി. മുരളീധരന്‍െറ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് വന്‍ വ്യാജമദ്യവേട്ട നടന്നത്. ആളുകള്‍ക്ക് എത്തിപ്പെടാനാകാത്ത കുറ്റിക്കാടുകള്‍ക്കിടയില്‍നിന്നാണ് ഇവ കണ്ടെടുത്തത്. സംഭവസ്ഥലത്തുവെച്ചുതന്നെ വാറ്റുപകരണങ്ങളും വാഷും നശിപ്പിച്ചു. പ്രതികളെക്കുറിച്ച് എക്സൈസ് സംഘം അന്വേഷണം ആരംഭിച്ചു. വിദേശമദ്യത്തിന്‍െറ ലഭ്യതക്കുറവുമൂലം വ്യാജമദ്യത്തിന്‍െറ ഉല്‍പാദനവും വിപണനവും വര്‍ധിക്കുമെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എക്സൈസ് ജാഗ്രതയിലാണ്. ജില്ലയില്‍ വാറ്റുചാരായം, മാഹി മദ്യം എന്നിവ വ്യാപകമായ സാഹചര്യത്തില്‍ എക്സൈസ് പരിശോധനകളും റെയ്ഡുകളും ശക്തമാക്കിയിട്ടുണ്ട്. എക്സൈസ് സംഘത്തില്‍ സിവില്‍ എക്സൈസ് ഓഫിസര്‍മാരായ രാമകൃഷ്ണന്‍, കെ.പി. രാജേഷ്, റിഷിത്ത് കുമാര്‍, ആഷ് കുമാര്‍, രഞ്ജിത്ത്, ഉല്ലാസ്, എക്സൈസ് ഡ്രൈവര്‍ എഡിസണ്‍ എന്നിവര്‍ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.