കോണ്‍ഗ്രസ് ജന്മദിനാഘോഷം നാളെ

കോഴിക്കോട്: കോണ്‍ഗ്രസിന്‍െറ ഒരു വര്‍ഷം നീളുന്ന ജന്മദിനാഘോഷ പരിപാടികള്‍ ഈ മാസം 28ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യുമെന്ന് ഡി.സി.സി പ്രസിഡന്‍റ് അഡ്വ. ടി. സിദ്ദീഖ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഡി.സി.സി ഓഫിസില്‍ ഉച്ചക്ക് രണ്ടിനാണ് പരിപാടി. 1917ന് കോഴിക്കോട്ട് നടന്ന മലബാര്‍ കോണ്‍ഗ്രസ് സമ്മേളനത്തിന്‍െറ 100ാം വാര്‍ഷികം ആഘോഷിക്കുന്നതിന്‍െറ ഭാഗമായി ഒരുവര്‍ഷം നീളുന്ന പരിപാടികള്‍ ചടങ്ങില്‍ പ്രഖ്യാപിക്കും. പരിപാടിയില്‍ ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആദരിക്കും. നോട്ട് നിരോധനത്തിന് രണ്ടു മാസം തികയുന്ന ജനുവരി എട്ടിന് ജില്ലയിലെ 26 ഇടങ്ങളില്‍ ‘ജനവഞ്ചനയുടെ രണ്ടു മാസം’ എന്നപേരില്‍ മോദിക്കെതിരെ കുറ്റവിചാരണ മാര്‍ച്ച് നടത്തും. ജനുവരി 26ന് ‘രാജ്യത്തെ കാക്കാന്‍, ഭരണഘടന സംരക്ഷിക്കാന്‍’ എന്ന വിഷയത്തില്‍ സെമിനാറും നദീസംരക്ഷണ പരിപാടികളും സംഘടിപ്പിക്കും. ജനുവരി 30ന് മുതലക്കുളം മൈതാനിയില്‍ തീവ്രവാദത്തിനും വര്‍ഗീയതക്കുമെതിരെ മാനവസംഗമവും സംഘടിപ്പിക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സി.വി. ബാലകൃഷ്ണന്‍ ഡയറക്ടറായി ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് പഠന ഗവേഷണകേന്ദ്രം തുടങ്ങാനും പദ്ധതിയുണ്ടെന്ന് ഡി.സി.സി പ്രസിഡന്‍റ് അറിയിച്ചു. വൈസ് പ്രസിഡന്‍റുമാരായ ഇ. നാരായണന്‍ നായര്‍, ഇ.വി. ഉസ്മാന്‍ കോയ, കെ.സി. ബാലകൃഷ്ണന്‍, അന്നമ്മ മാത്യു എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.