കോഴിക്കോട്: കറന്‍സി പ്രതിസന്ധി പരിഹരിക്കണമെന്നും സഹകരണമേഖലയെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളില്‍ അണിചേരണമെന്നും ഡിസംബര്‍ 29ന് നടക്കുന്ന മനുഷ്യച്ചങ്ങലയില്‍ മത-ജാതി-കക്ഷി ഭേദമില്ലാതെ കണ്ണികളാകണമെന്നും സാംസ്കാരിക പ്രവര്‍ത്തകര്‍. രാജ്യത്ത് ഉപയോഗത്തിലുള്ള 86 ശതമാനം കറന്‍സിയും അസാധുവാക്കുക വഴി കടുത്ത പണദാരിദ്ര്യത്തിലേക്കും ജീവിതപ്രതിസന്ധിയിലേക്കുമാണ് ജനങ്ങളെ തള്ളിവിട്ടത്. അസാധുവാക്കപ്പെട്ട നോട്ടുകള്‍ക്ക് തത്തുല്യമായ ചെറുനോട്ടുകള്‍ അച്ചടിച്ച് ബാങ്കുകളിലും എ.ടി.എം കൗണ്ടറുകളിലും എത്തിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാതെ ഭരണാധികാരികള്‍ ക്യാഷ്ലെസ് സമൂഹത്തെക്കുറിച്ചുള്ള പ്രസ്താവനകള്‍ നടത്തുന്നത് ജനങ്ങളോടുള്ള തികഞ്ഞ ക്രൂരതയായേ കാണാന്‍ കഴിയൂ. രാജ്യത്തിന്‍െറ ഭൂരിപക്ഷപ്രദേശങ്ങളിലും ഇന്‍റര്‍നെറ്റ് സൗകര്യംപോലും ലഭ്യമല്ലാത്ത അവസ്ഥ നിലനില്‍ക്കുമ്പോള്‍ ഡിജിറ്റല്‍ സമ്പദ്ഘടനയെക്കുറിച്ച് വാചകമടിക്കുന്നത് തികഞ്ഞ വഞ്ചനയാണെന്നും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. യു.എ. ഖാദര്‍, ഡോ.എ. അച്യുതന്‍, ഡോ. ഖദീജ മുംതാസ്, കെ.പി. രാമനുണ്ണി, പി.കെ. ഗോപി, യു.കെ. കുമാരന്‍, ടി.പി. രാജീവന്‍, വി.ടി. മുരളി, പ്രഫ.വി. സുകുമാരന്‍, സുധീഷ് (സിനിമാനടന്‍), പോള്‍ കല്ലാനോട്, കബിതമുഖോപാധ്യായ, പി.കെ. പാറക്കടവ്, ഡോ.കെ.എന്‍. ഗണേഷ്, ഡോ.കെ. ഗോപാലന്‍കുട്ടി, വി.ആര്‍. സുധീഷ്, എന്‍.പി. ഹാഫിസ് മുഹമ്മദ്, പ്രഫ. കടത്തനാട്ട് നാരായണന്‍, എ. ശാന്തകുമാര്‍, ചിത്രകാരന്‍ സുധീഷ്, ടി.വി. ബാലന്‍, പുരുഷന്‍ കടലുണ്ടി, കെ.ടി. കുഞ്ഞിക്കണ്ണന്‍, കെ.ഇ.എന്‍. കുഞ്ഞിമുഹമ്മദ്, പ്രഫ.സി.പി. അബൂബക്കര്‍, ഡോ.പി.കെ. പോക്കര്‍ തുടങ്ങിയവര്‍ പ്രസ്താവനയില്‍ ഒപ്പുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.