കോഴിക്കോട്: ദമ്പതികള്‍ സഞ്ചരിച്ച സ്കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ച് കടന്ന കാര്‍ നാട്ടുകാര്‍ പിടികൂടി. തൊണ്ടയാട് ബൈപാസ് റോഡില്‍ മാമ്പുഴ പാലത്തിന് സമീപം ശനിയാഴ്ച വൈകീട്ട് നാലോടെയാണ് അപകടം. കാറിടിച്ച് കൊണ്ടോട്ടി സ്വദേശി മേലങ്ങാടി മാളിയേക്കല്‍ അബൂബക്കറിന്‍െറ മകന്‍ റഹീസിന് (24) ഗുരുതര പരിക്കേറ്റു. ഇയാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രാമനാട്ടുകര ഭാഗത്തുനിന്ന് കോഴിക്കോട്ടേക്ക് പോയ ആക്ടീവ സ്കൂട്ടറിന്‍െറ പിറകില്‍ സ്വിഫ്റ്റ് കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടര്‍ റോഡില്‍നിന്ന് തെന്നി ആറടിയോളം താഴ്ചയിലേക്ക് മറിഞ്ഞു. തലക്ക് ഗുരുതര പരിക്കേറ്റ റഹീസിനെ നാട്ടുകാര്‍ ഓടിക്കൂടിയാണ് രക്ഷപ്പെടുത്തിയത്. അപ്പോഴേക്കും കാര്‍ നിര്‍ത്താതെപോയി. കാറിന്‍െറ മുന്‍ഭാഗത്തെ ലൈറ്റ് തകര്‍ന്നിരുന്നു. കാര്‍ യാത്രികര്‍ എതിര്‍ദിശയില്‍ തിരിച്ചത്തെി യാത്രക്കാരോട് കാര്യം തിരക്കി. അപകടം നടന്നത് അറിയാത്തവരെപ്പോലെയായിരുന്നു പെരുമാറ്റം. എന്നാല്‍, നാട്ടുകാരില്‍ ചിലര്‍ വണ്ടി തിരിച്ചറിഞ്ഞ് പരിശോധിച്ചതില്‍ കാറിന്‍െറ മുന്‍വശത്തെ ലൈറ്റ് പൊട്ടിയതായി കണ്ടത്തെി. മുമ്പുണ്ടായ അപകടത്തില്‍ കേടുപാട് സംഭവിച്ചതാണെന്നായിരുന്നു കാര്‍ യാത്രക്കാരുടെ വിശദീകരണം. നാട്ടുകാര്‍ ട്രാഫിക് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസത്തെി ഇവരെ കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.