ആയിശക്കുട്ടി വധത്തിന് രണ്ടുവര്‍ഷം: പ്രതികളെ കണ്ടത്തൊനാവാതെ പൊലീസ്

പന്തീരാങ്കാവ്: പെരുമണ്ണയില്‍ വീട്ടമ്മ കൊല ചെയ്യപ്പെട്ട സംഭവത്തിന് രണ്ടു വര്‍ഷം പിന്നിടുമ്പോഴും പ്രതികളെ കണ്ടത്തൊനാവാതെ പൊലീസ് ഇരുട്ടില്‍തന്നെ. 2014 ഡിസംബര്‍ 25നാണ് പെരുമണ്ണ പെരിങ്ങാട്ട് മത്തേല്‍ മമ്മദിന്‍െറ ഭാര്യ ആയിശക്കുട്ടിയെ (63) വീട്ടിനകത്ത് മരിച്ചനിലയില്‍ കാണപ്പെട്ടത്. പുറത്തുപോയി തിരിച്ചുവന്ന മകള്‍ ഉമ്മു കുല്‍സുവാണ് ഉമ്മ മരിച്ചുകിടക്കുന്നത് ആദ്യം കണ്ടത്. തലക്കേറ്റ മുറിവാണ് മരണത്തിന് കാരണമെന്നും സംഭവം കൊലപാതകമാണെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും പൊലീസ് അന്വേഷണത്തിലും കണ്ടത്തെിയിരുന്നെങ്കിലും പ്രതികളെ കണ്ടത്തൊനായില്ല. തുടര്‍ന്ന് കേസ് ജില്ല ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ബന്ധുക്കളടക്കം നിരവധി പേരെ ചോദ്യം ചെയ്തെങ്കിലും രണ്ടു വര്‍ഷം പിന്നിടുമ്പോഴും കേസില്‍ കാര്യമായി പുരോഗതി ഉണ്ടായിട്ടില്ല. കേസ് അന്വേഷണത്തില്‍ പുരോഗതി കാണാവാത്തതിനെ തുടര്‍ന്ന് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ചിരുന്നെങ്കിലും കമ്മിറ്റിയുടെ പ്രവര്‍ത്തനവും പാതിവഴിയില്‍ നിലച്ച മട്ടാണ്. ബന്ധുക്കള്‍തന്നെ സംശയത്തിന്‍െറ നിഴലില്‍ നില്‍ക്കുന്ന കേസില്‍ ആക്ഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനവും നിലച്ചതോടെ കേസന്വേഷണവും ഇഴയുകയാണെന്ന വിമര്‍ശനം ശക്തമാണ്. ജില്ല ക്രൈംബ്രാഞ്ച് അസി. കമീഷണറുടെ മേല്‍നോട്ടത്തിലാണിപ്പോള്‍ അന്വേഷണം നടക്കുന്നത്. സംശയിക്കപ്പെടുന്നവരെ നാര്‍ക്കോ അനാലിസിസിന് വിധേയമാക്കാനുള്ള അനുമതി ആവശ്യപ്പെട്ട് കാത്തിരിക്കുകയാണ് പൊലീസ്. രണ്ടുവര്‍ഷം പിന്നിടുമ്പോഴും പ്രതികളെ കണ്ടത്തൊന്‍ അന്വേഷണ സംഘത്തിന് കഴിയാത്ത സാഹചര്യത്തില്‍ കേസ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് കൈമാറണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.