കോഴിക്കോട്: ജില്ലയില്‍നിന്ന് റിയോ ഒളിമ്പിക്സില്‍ പങ്കെടുത്തവര്‍ക്കും ദേശീയ-അന്തര്‍ദേശീയ-സംസ്ഥാന കായികമേളകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്കും ജില്ല അത്ലറ്റിക് അസോസിയേഷന്‍െറ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഒളിമ്പ്യന്‍ ജിന്‍സണ്‍ ജോണ്‍സണ്‍, അന്തര്‍ദേശീയ അത്ലറ്റിക്സ് മെഡല്‍ ജേതാക്കളായ വി. നീന, സാജിത, ദേശീയ അത്ലറ്റിക് മെഡല്‍ ജേതാക്കളായ കെ. ഫാദിഹ്, കെ. റിദിന്‍ അലി, ആകാശ് ബിജു, പീറ്റര്‍, മുഹമ്മദ് ലസാന്‍, ബാസില്‍ മുഹമ്മദ്, എ.സി. അരുണ്‍, അപര്‍ണ റോയ്, ലിസ്ബത്ത് കരോലിന്‍ ജോസഫ്, കെ.ആര്‍. സുജിത, സംസ്ഥാന മെഡല്‍ ജേതാക്കളായ പി. സോമന്‍, ഡിവിന്‍ ടോം, അഭിരാമി, അല്‍ന ഷാജു, വിനിത വിജയന്‍, സാനിയ ടോമി, നിയ റോസ് രാജു, വി.എസ്. സൗമ്യ, ടെല്‍സി അനീറ്റ ബെന്നി, നിതിന്‍ ടോം എന്നിവര്‍ക്കും ജിന്‍സണിന്‍െറ ആദ്യകാല പരിശീലകന്‍ കെ.എം. പീറ്ററിനും മന്ത്രി ഉപഹാരം സമര്‍പ്പിച്ചു. ജില്ല അത്ലറ്റിക് അസോസിയേഷന്‍ പ്രസിഡന്‍റ് ടി.എം. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. കോസ്മോസ് സ്പോര്‍ട്സ് ചെയര്‍മാന്‍ എ.കെ. നിഷാദ്, പി. രാജീവന്‍, പി.എം. മുസമ്മില്‍, പി. ഷഫീഖ്, എ. മൂസഹാജി, എ.കെ. മുഹമ്മദ് അഷ്റഫ്, സി.ടി. ഇല്യാസ്, മുഹമ്മദ് ഹസന്‍, പി.ടി അബ്ദുല്‍ അസീസ്, അഡ്വ. എം രാജന്‍, എന്‍. പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു. ജില്ല അത്ലറ്റിക് അസോസിയേഷന്‍ സെക്രട്ടറി വി.കെ. തങ്കച്ചന്‍ സ്വാഗതവും വൈസ് പ്രസിഡന്‍റ് വി.എം. മോഹനന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.