കൊടുവള്ളി: നിത്യരോഗികളും നിര്‍ധനരുമായ കുടുംബത്തിന് റേഷനരി നിഷേധിച്ചതായി ഭിന്നശേഷി സംഘടനകളുടെ കൂട്ടായ്മ കൊടുവള്ളിയില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. മടവൂര്‍ ഗ്രാമപഞ്ചായത്തിലെ 15ാം വാര്‍ഡില്‍പെട്ട അച്ചാപ്പറമ്പില്‍ മുഹമ്മദിന്‍െറ (85) കുടുംബമാണ് റേഷന്‍ ലഭിക്കാതെ ബുദ്ധിമുട്ടിലായത്. മുഹമ്മദിന്‍െറ ഭാര്യ പാത്തുമ്മ രോഗബാധിതയായി വര്‍ഷങ്ങളായി കിടപ്പിലാണ്. 40 വയസ്സുള്ള മാനസികരോഗിയായ മകളോടൊപ്പം വാടകവീട്ടിലാണ് ഇവര്‍ താമസിച്ചുവരുന്നത്. ബി.പി.എല്‍ അന്ത്യോദയ അന്നയോജന പദ്ധതിപ്രകാരം 35 കിലോ അരി ഇവര്‍ക്ക് സൗജന്യമായി ലഭിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇവരുടെ റേഷന്‍കാര്‍ഡ് മുന്‍ഗണന പട്ടികയിലോ, രണ്ടു രൂപക്ക് അരി ലഭിക്കുന്നതോ, 8.90 രൂപക്ക് അരി ലഭിക്കുന്നതോ ആയ ഒരു പട്ടികയിലും ഉള്‍പ്പെട്ടിട്ടില്ല. മുട്ടാഞ്ചേരി എ.ആര്‍.ഡി 178 നമ്പര്‍ റേഷന്‍കടയിലെ കാര്‍ഡുടമയായ മുഹമ്മദിന്‍െറ കുടുംബത്തിന് റേഷനരി ലഭിക്കുന്നില്ളെന്ന പരാതിയുമായി നിരവധി തവണ താലൂക്ക് സപൈ്ള ഓഫിസര്‍ ഉള്‍പ്പെടെയുള്ളവരെ സമീപിച്ചെങ്കിലും ഇദ്ദേഹത്തിന്‍െറ 2159105022 നമ്പര്‍ റേഷന്‍ കാര്‍ഡ് ഒരു ലിസ്റ്റിലും ഉള്‍പ്പെടാത്തതിനാല്‍ ഒരു പദ്ധതിയിലുംപെട്ട അരി നല്‍കാനാവില്ളെന്ന് പറഞ്ഞ് തിരിച്ചയക്കുകയാണ് ചെയ്തത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, വകുപ്പുമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയതായും പ്രശ്നത്തിന് പരിഹാരമുണ്ടാക്കാത്തപക്ഷം ഭിന്നശേഷിക്കാരുടെ സംഘടന ഭാരവാഹികളും മുഹമ്മദിന്‍െറ കുടുംബവും മുട്ടാഞ്ചേരിയിലെ റേഷന്‍കടക്കു മുന്നില്‍ അനിശ്ചിതകാലസമരം നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ കാര്‍ഡുടമ മടവൂര്‍ അച്ചാപ്പറമ്പില്‍ മുഹമ്മദ്, ഭിന്നശേഷി സംഘടന ഭാരവാഹികളായ ബാലന്‍ കാട്ടുങ്ങല്‍, മടവൂര്‍ സൈനുദ്ദീന്‍, കാരാട്ടില്‍ മുഹമ്മദ്, മുഹമ്മദലി കിഴക്കോത്ത്, ആര്‍.സി മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.