ആതിരയുടെ മരണം: യഥാര്‍ഥ പ്രതി പൊലീസ് –അഡ്വ. ടി. സിദ്ദീഖ്

കുറ്റ്യാടി: ആതിര ആത്മഹത്യ ചെയ്തതിന്‍െറ യഥാര്‍ഥ പ്രതികള്‍ പൊലീസാണെന്ന് ഡി.സി.സി പ്രസിഡന്‍റ് അഡ്വ. ടി. സിദ്ദീഖ്. ദലിതര്‍ക്കു നേരെ നടക്കുന്ന പീഡനങ്ങള്‍ക്കെതിരെ ഭാരതീയ ദലിത് കോണ്‍ഗ്രസിന്‍െറ നേതൃത്വത്തില്‍ മാനാഞ്ചിറ കിഡ്സണ്‍ കോര്‍ണറില്‍ നടന്ന സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരുതെറ്റും ചെയ്യാത്ത പെണ്‍കുട്ടികളെ വനിത പൊലീസ് ഇല്ലാതെയാണ് അറസ്റ്റ് ചെയ്ത് രണ്ടര മണിക്കൂര്‍ സ്റ്റേഷനില്‍ നിര്‍ത്തിയത്. സ്റ്റേഷനില്‍വെച്ചുണ്ടായ അപമാനമാണ് കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചത്. ദലിത് പീഡനത്തില്‍ മുഖ്യമന്ത്രി കാണിക്കുന്ന മൗനം ഇത്തരം പീഡനങ്ങള്‍ക്ക് പ്രോത്സാഹനമാണെന്നും ദലിതര്‍ക്കെതിരെ എന്തക്രമം കാണിച്ചാലും മുഖ്യമന്ത്രി സംരക്ഷിക്കുമെന്ന ബോധമാണ് പൊലീസിനെ ഇത്തരം അക്രമത്തിലേക്ക് നയിക്കുന്നതെന്നും കേരള പൊലീസിന് ബി.ജെ.പിയുടെ പ്രേതം കൂടിയിരിക്കുന്നുവെന്നും ഡി.സി.സി പ്രസിഡന്‍റ് അഡ്വ. സിദ്ദീഖ് പറഞ്ഞു. ദലിത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്‍റ് സി.വി. അരവിന്ദാക്ഷന്‍ അധ്യക്ഷതവഹിച്ചു. കെ.പി.സി.സി നിര്‍വാഹക സമിതി അംഗങ്ങളായ അഡ്വ. ഐ. മൂസ, കെ. രാമചന്ദ്രന്‍ മാസ്റ്റര്‍, ഡി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി കെ.വി. സുബ്രഹ്മണ്യന്‍, മാക്കൂല്‍ കേളപ്പന്‍ എന്നിവര്‍ സംസാരിച്ചു. എം.പി. ബാലന്‍ സ്വാഗതവും എം. അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.