കരിമീന്‍ കൃഷിക്കെന്ന പേരില്‍ മണ്ണെടുപ്പ്: നാട്ടുകാര്‍ പ്രക്ഷോഭത്തിന്

കൊടിയത്തൂര്‍: കരിമീന്‍ കൃഷി തുടങ്ങാനെന്ന് ഹൈകോടതിയെ തെറ്റിദ്ധരിപ്പിച്ച് കുളം വീതി വരുത്തി കളിമണ്ണ് കടത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. കുറ്റിപ്പൊയില്‍ പാടത്തിനടുത്ത സ്വകാര്യ വ്യക്തിയുടെ സ്ഥലം കേന്ദ്രീകരിച്ചാണ് സംഭവം. കുളത്തിലെ വെള്ളത്തിനു കൊഴുപ്പുകൂടുതലാണെന്നും വീതിയും വിസ്താരവും വര്‍ധിപ്പിച്ചാല്‍ മാത്രമേ കരിമീന്‍ കൃഷിക്കു അനുയോജ്യമാവൂവെന്നും പറഞ്ഞാണ് വന്‍തോതില്‍ മണ്ണ് കടത്താനുള്ള ശ്രമം ആരംഭിച്ചത്. ഇതു കടുത്ത വരള്‍ച്ചക്ക് കാരണമാവുമെന്നു നാട്ടുകാര്‍ ആശങ്കപ്പെടുന്നു. ജലക്ഷാമം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന കാരക്കുറ്റി, കോട്ടമ്മല്‍ പ്രദേശങ്ങളെ മണ്ണെടുക്കല്‍ സാരമായി ബാധിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, വില്ളേജ് ഓഫിസര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തത്തെിയിരിക്കുകയാണ് നാട്ടുകാര്‍. കൊടിയത്തൂര്‍ കോട്ടമ്മല്‍ അങ്ങാടിയില്‍ ബുധനാഴ്ച വൈകീട്ട് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.ടി.സി. അബ്ദുല്ല ഉദ്ഘാടനം നടത്തി. കെ.പി. അബ്ദുറഹിമാന്‍, അസീസ് മാസ്റ്റര്‍, കെ.ടി. മന്‍സൂര്‍, ഗിരീഷ് കാരക്കുറ്റി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.