കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ പോക്കറ്റടി തുടര്‍ക്കഥ. ചൊവ്വാഴ്ച രാത്രി പാലക്കാട്, വയനാട് ഭാഗത്തേക്കുള്ള നിരവധി യാത്രക്കാരുടെ പണവും വിലപ്പെട്ട രേഖകളും നഷ്ടപ്പെട്ടതായാണ് വിവരം. പലരും ബസില്‍ കയറി യാത്ര തുടര്‍ന്നതിനുശേഷമാണ് പഴ്സ് നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. രാത്രി 11ന് പാലക്കാട് ഭാഗത്തേക്കുള്ള ബസില്‍ കയറിയ യുവാവ് ടിക്കറ്റ് എടുക്കാന്‍ നോക്കുമ്പോഴാണ് പഴ്സ് നഷ്ടമായത് അറിയുന്നത്. 2000 രൂപയും രേഖകളുമാണ് ചുങ്കം സ്വദേശിയായ യുവാവിന് നഷ്ടമായത്. ടിക്കറ്റെടുക്കാന്‍ പണമില്ലാതായ യുവാവിന് യാത്രക്കാരിലൊരാളാണ് പണം നല്‍കി സഹായിച്ചത്. തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ സമാനമായ രീതിയില്‍ കൂടുതല്‍ പേരുടെ പഴ്സ് നഷ്ടപ്പെട്ടെന്നുള്ള വിവരമാണ് ലഭിച്ചത്. സ്റ്റാന്‍ഡിലെ മൈക്കിലൂടെ പോക്കറ്റടി വിവരം ഇടവിട്ട് അനൗണ്‍സ് ചെയ്തിരുന്നെങ്കിലും സീറ്റു കിട്ടാനുള്ള നെട്ടോട്ടത്തിലായിരുന്നു പലരും. കടപ്പുറത്തെ മുജാഹിദ് ഐക്യസമ്മേളനത്തിനത്തെിയ യാത്രക്കാരടക്കം സാധാരണ ദിവസങ്ങളെക്കാളും കൂടുതല്‍ യാത്രക്കാര്‍ ചൊവ്വാഴ്ച രാത്രി കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലത്തെിയിരുന്നു. ഇതുകൂടാതെ പാലക്കാട് ഭാഗത്തേക്കുള്ള ബസുകള്‍ കുറവായിരുന്നതിനാല്‍ രാതി 10 മണിയോടെ യാത്രക്കാരെ കൊണ്ട് സ്റ്റാന്‍ഡ് നിറഞ്ഞിരുന്നു. ഈയവസരമാണ് പോക്കറ്റടിക്കാര്‍ മുതലെടുത്തത്. പാലക്കാട് ഭാഗത്തേക്കുള്ള യാത്രക്കാരാണ് കൂടുതലും പോക്കറ്റടിക്കിരയായത്. തിരക്കുളള റൂട്ടുകളിലെ ബസിലേക്കുള്ള യാത്രക്കാരെയാണ് പോക്കറ്റടിക്കാര്‍ നോട്ടമിടുന്നത്. സ്റ്റാന്‍ഡില്‍നിന്ന് ബസ് കയറാന്‍ ശ്രമിക്കുന്ന യാത്രക്കാര്‍ സീറ്റു കിട്ടാനുള്ള വെപ്രാളത്തില്‍ പോക്കറ്റടിക്കുന്നത് അറിയാതെ പോകുകയാണ്. ജീന്‍സ് ധരിക്കുന്നവരാണ് കൂടുതലും പോക്കറ്റടിക്കിരയാകുന്നത്. ജീന്‍സിന്‍െറ പിന്‍ഭാഗത്തെ പോക്കറ്റില്‍നിന്ന് മോഷ്ടാക്കള്‍ക്ക് പഴ്സ് എളുപ്പത്തില്‍ എടുക്കാനാകും. ഡിസംബറില്‍ മാത്രം പത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വലിയ തുക നഷ്ടപ്പെട്ടാല്‍ മാത്രമേ പലരും പരാതിയുമായി രംഗത്തുവരുന്നുള്ളൂ. പോക്കറ്റടി ശല്യം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നതിനാലും മറ്റു സുരക്ഷക്കുമായും സ്റ്റാന്‍ഡുകളില്‍ നിരീക്ഷണ കാമറകള്‍ വേണമെന്ന ആവശ്യം ശക്തമാണെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ നടപടിയുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.