മധ്യസ്ഥന്‍ ലോറി കയറി മരിച്ച സംഭവം; ഡ്രൈവറും ക്ളീനറും പിടിയില്‍

തിരുവമ്പാടി: കൂടരഞ്ഞി മരഞ്ചാട്ടിയില്‍ ലോറി ജീവനക്കാരും നാട്ടുകാരും തമ്മിലുണ്ടായ വാക്തര്‍ക്കത്തിനിടെ മധ്യസ്ഥന്‍ ലോറി കയറി മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ പൊലീസ് പിടിയിലായി. ലോറി ഡ്രൈവര്‍ മലപ്പുറം മേലാറ്റൂര്‍ സ്വദേശി ഷഫീഖ് (27), ക്ളീനര്‍ കക്കാടംപൊയില്‍ കള്ളിപ്പാടം ഖമറുദ്ദീന്‍ (25) എന്നിരെയാണ് മുക്കം പൊലീസ് പിടികൂടിയത്. ഇവര്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തു. കക്കാടംപൊയില്‍ മത്സ്യ ഫാക്ടറിയില്‍നിന്ന് ലോഡുമായി വന്ന ലോറിയിലെ ജീവനക്കാരാണിവര്‍. ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. ലോറി മരഞ്ചാട്ടി അങ്ങാടിക്ക് സമീപം നടുറോഡില്‍ ഗതാഗത തടസ്സമുണ്ടാക്കുന്ന രീതിയില്‍ നിര്‍ത്തിയിട്ട് ഡ്രൈവര്‍ ആരോടോ സംസാരിക്കുകയായിരുന്നുവത്രെ. യാത്രക്കാര്‍ ഇത് ചോദ്യംചെയ്തപ്പോള്‍ വാക്തര്‍ക്കമായി. മധ്യസ്ഥത വഹിക്കാനത്തെിയ മഞ്ചാട്ടി കുമരഞ്ചേരി ഹസനാണ് (48) ഇതേ ലോറി കയറി മരിച്ചത്. നാട്ടുകാരുടെ അഭ്യര്‍ഥന ചെവി കൊള്ളാതെ ഡ്രൈവര്‍ ലോറി മുന്നോട്ടെടുത്തപ്പോള്‍ അരികില്‍ നില്‍ക്കുകയായിരുന്ന ഹസന്‍െറ ദേഹത്ത് കയറിയിറങ്ങുകയായിരുന്നുവെത്ര. അപകടത്തെ തുടര്‍ന്ന് നിര്‍ത്താതെ പോയ ലോറി നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. മുക്കം എസ്.ഐ എം. സനല്‍രാജിന്‍െറ നേതൃത്വത്തില്‍ പൊലീസത്തെിയാണ് മരഞ്ചാട്ടിയില്‍ രോഷാകുലരായ നാട്ടുകാരെ നിയന്ത്രിച്ചത്. സംഭവ ശേഷം നിര്‍ത്താതെ പോയ ലോറിക്കടിയില്‍പെട്ട് ഒരു ബൈക്കും തകര്‍ന്നിരുന്നു. ലോറി ജീവനക്കാര്‍ മദ്യലഹരിയിലായിരുന്നുവെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.