ഫറോക്ക്: കേന്ദ്ര സര്‍ക്കാര്‍ അസാധുവാക്കിയ ആയിരത്തിന്‍െറയും അഞ്ഞൂറിന്‍െറയും നുറുങ്ങിയ കഷണങ്ങള്‍ ഫറോക്ക് പഴയ പാലത്തില്‍ കണ്ടത്തെി. ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് യാത്രക്കാര്‍ പാലത്തിനു മുകളില്‍ ചിതറിയ രൂപത്തില്‍ മറ്റു ചില കടലാസു കഷണങ്ങളോടൊപ്പം നിരോധിച്ച 1000, 500 രൂപ നോട്ടുകളുടെ ചെറു കഷണങ്ങള്‍ കണ്ടത്തെിയത്. സംഭവമറിഞ്ഞ് ഫറോക്ക് പൊലീസ് അഡീഷനല്‍ എസ്.ഐ സി. രമേശന്‍െറ നേതൃത്വത്തിലുള്ള സംഘം പാലത്തിലത്തെി പരിശോധിച്ചു. എന്നാല്‍, ഇത് നോട്ടുകള്‍തന്നെയാണെന്ന് ഉറപ്പിക്കാനാവില്ളെന്ന് കൂടുതല്‍ പരിശോധനക്കുശേഷമേ നോട്ടുകളാണോയെന്ന് ഉറപ്പിക്കാനാകുവെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.